'അച്ഛന്‍ ചാവാന്‍ കിടക്കുമ്പോഴാണോ നിങ്ങൾക്ക് പൊറോട്ടയും ബീഫും? ഇപ്പോഴല്ലേ കഴിക്കാന്‍ പറ്റൂ എന്ന് അവരും': ധ്യാന്‍ ശ്രീനിവാസന്‍

മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീതിൻ്റെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ധ്യാൻ ഇന്ന് നടനായും സംവിധായകനുമായി തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ ശ്രീനിവാസൻ ആശുപത്രിയിൽ കിടന്ന സമയത്തെ രസകരമായ ഒരു അനുഭവം പങ്കുവെച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ബിഹൈൻവുഡ്‌സ് ഐസിന് കൊടുത്ത അഭിമുഖത്തിലാണ് അച്ഛൻ ശ്രീനിവാസൻ സീരിയസായി ആശുപത്രിയിൽ കിടക്കുന്ന സമയത്തെ രസകരമായ അനുഭവം ധ്യാൻ പങ്കുവെച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ‘അച്ഛൻ ഈ അലോപ്പതിക്ക് എതിരാണ്, മൈദക്ക് എതിരാണ്, പൊറോട്ട കഴിക്കില്ല, ഇതൊക്കെ പറയുകയാണെങ്കിലും നന്നായി സിഗരറ്റ് വലിക്കും. ഒരു ദിവസം അച്ഛൻ സീരിയസായി ആശുപത്രിയിൽ കിടക്കുന്ന സമയമാണ്,

എല്ലാവരും വിഷമിച്ച് നിൽക്കുകയായിരുന്നു, അച്ഛൻ ഇനി അധികം കാലം ജീവിച്ചിരിക്കില്ല എന്ന സ്ഥിതിയിലൊക്കെ നിൽക്കുന്ന സമയമാണത്. എല്ലാവരും വിഷമിച്ചിരിക്കുന്ന സമയത്ത് ആശുപത്രിയിൽ വെച്ച് താൻ അമ്മയോട് ചോദിച്ചു എന്തെങ്കിലും കഴിക്കണ്ടേ എന്ന്, അമ്മ പറഞ്ഞു എന്തെങ്കിലും പറ എന്ന്. അപ്പോൾ താൻ കാന്റീനില് വിളിച്ച് ചോദിച്ചു എന്താ കഴിക്കാനുള്ളതെന്ന്. അപ്പോൾ അമ്മ പറഞ്ഞു ചപ്പാത്തിയുണ്ട്, പൊറോട്ടയുണ്ട്.

അപ്പോൾ അമ്മ രണ്ട് പൊറോട്ടയും ഒരു ബീഫ് റോസ്റ്റും പറയാൻ പറഞ്ഞു, കേട്ട പാതി താൻ അമ്മയോടു ചോദിച്ചു, തന്റെ അച്ഛൻ ചാവാൻ കിടക്കുമ്പോഴാണോ അമ്മയ്ക്ക് പൊറോട്ടയും ബീഫും എന്ന്. അപ്പോൾ അമ്മ പറഞ്ഞു ഇപ്പോഴല്ലേ കഴിക്കാൻ പറ്റൂ എന്ന്. ആലോചിച്ച് നോക്കുമ്പോൾ എന്തൊരു സ്‌പോട്ടായിരിക്കണം ആ സ്ത്രീ. അന്ന് രാത്രി തന്റെ അമ്മ സന്തോഷത്തോടെ പൊറോട്ട കഴിക്കുന്നത് താൻ കണ്ടു,’ ധ്യാൻ പറയുന്നു.

Latest Stories

പെരിഞ്ഞനം ഊർജ സ്വയംപര്യാപ്തതാ മാതൃക ദേശീയ ശ്രദ്ധ നേടുന്നു; മുംബൈ കാലാവസ്ഥാ ഉച്ചകോടിയിൽ വിശദമായ ചർച്ച

'ആത്മഹത്യയുടെ വക്കിലെത്തിയെന്ന് തന്ത്രി പറഞ്ഞു, എന്തിന് ഇങ്ങനെ ക്രൂശിക്കണം?'; തന്ത്രിക്കെതിരായ കേസിൽ സര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

മിനിമം ശമ്പളം 40,000 രൂപയാക്കണം; സംസ്ഥാനത്ത് നാളെ നഴ്‌സുമാരുടെ പണിമുടക്ക്

വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതര്‍; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഉഷയുടെ ശസ്ത്രക്രിയ നാളെ

'കേരളം പ്രത്യേക രാജ്യമല്ല, സംസ്ഥാനമാണ്'; കേരള നേറ്റിവിറ്റി കാർഡ് ബില്ലിൽ സംസ്ഥാന സർക്കാരിനെതിരെ പ്രകാശ് ജാവ്‌ദേക്കർ

'ഇത്രയും ദേഷ്യം നമ്മളോടു കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്കു നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും'; കേരള സ്റ്റോറി 2യ്ക്കെതിരെ വേടൻ

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വസിക്കാം; ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം വർധിപ്പിച്ച് ഉത്തരവ്

'സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റ് യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരം'; സർക്കാരിനെതിരെ തന്ത്രി

അടുത്ത പത്ത് ദിവസത്തിനുള്ളിൽ ലോകം അത് അറിയും : ഡൊണാൾഡ് ട്രംപ്

'വോട്ട് ലക്ഷ്യം വച്ചുള്ള പുനരധിവാസമല്ല, ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വാക്കുപാലിക്കൽ'; ഏപ്രിൽ 30ന് മുമ്പ് വയനാട് ദുരന്തബാധിതർക്ക് വീട് കൈമാറും: മന്ത്രി കെ. രാജൻ