തെറ്റായ സന്ദേശം നല്‍കരുത്; സാഗര്‍ കോവിഡ് ബാധ മൂലമല്ല മരിച്ചത്: മീനയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ ഖുശ്ബു

തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കോവിഡ് ബാധ മൂലമാണ് മരിച്ചതെന്നത് തെറ്റായ വാര്‍ത്തയെന്ന് നടി ഖുശ്ബു. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചതെന്നും വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ അല്‍പം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഖുശ്ബു ട്വീറ്റില്‍ പറയുന്നു.

ഖുശ്ബുവിന്റെ വാക്കുകള്‍:

”കുറച്ച് ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ കൊടുക്കണമെന്നാണ് മാധ്യമങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്. മൂന്നു മാസം മുമ്പാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിനു കോവിഡ് ബാധിച്ചത്. കോവിഡ് കാരണം ശ്വാസകോശത്തിന്റെ അവസ്ഥ മോശമായിരുന്നു. പക്ഷേ ഇപ്പോള്‍ സാഗര്‍ കോവിഡ് ബാധിതനല്ല.

കോവിഡ് ബാധിച്ചാണ് സാഗര്‍ നമ്മെ വിട്ടുപോയതെന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തരുതെന്നു ഞാന്‍ അപേക്ഷിക്കുകയാണ്. അതെ, നമ്മള്‍ ജാഗ്രത പാലിക്കുക തന്നെവേണം, പക്ഷേ അത് തെറ്റായ സന്ദേശം പകര്‍ന്നുകൊണ്ടാകരുത്”.

മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്കു ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ശ്വാസകോശ രോഗം ഗുരുതരമായത്. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും