നിയോം എന്ന പേര് ലഭിച്ചത് ഇങ്ങനെ, രണ്ട് അർത്ഥമുണ്ട്, പുതിയ വ്ളോഗിൽ വിശദീകരിച്ച് ദിയ കൃഷ്ണ

കുഞ്ഞിന്റെ ജനന സമയത്ത് ദിയ കൃഷ്ണയുടേതായി പുറത്തിറങ്ങിയ വ്ളോഗ് വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. അഞ്ച് മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. പ്രസവ വീഡിയോ പങ്കുവച്ചതിന് നിരവധി പേർ ദിയയെ പ്രശംസിച്ചും രം​ഗത്തെത്തി. നിയോം അശ്വിൻ കൃഷ്‍ണ എന്നാണ് കുഞ്ഞിന് പേരിട്ടത്. എങ്ങനെയാണ് നിയോം എന്ന പേര് കണ്ടുപിടിച്ചതെന്നും അതിന്റെ അർത്ഥം എന്താണെന്നുമൊക്കെ അച്ഛൻ കൃഷ്‍ണകുമാറിന്റെ പുതിയ വ്ളോഗിൽ തുറന്നുപറഞ്ഞിരിക്കുകയാണ് ദിയ. സംസ്‌കൃതത്തിൽ നിയോം എന്ന പേരിന്റെ അർഥം ശിവ ഭഗവാൻ എന്നാണെന്നും അറബിക്കിൽ ഭാവി എന്നാണെന്നും ദിയ പറയുന്നു.

“രണ്ട് ഭാഷയിലും നല്ല അർഥമുള്ള പേര് കിട്ടിയത് വലിയ സന്തോഷമായി. സംസ്‌കൃതം അർഥം പേരിനു ഉണ്ടായിരിക്കണം എന്ന് എനിക്കുണ്ടായിരുന്നു. ഞങ്ങളുടെയും കസിൻസിന്റെയും ഒക്കെ പേരുകൾ അമ്മയാണ് തിരഞ്ഞെടുത്തത്. അതിനെല്ലാം സംസ്‌കൃതം അർഥമുണ്ട്. രണ്ടു ഭാഷയിലും അർഥം ഉള്ള പേര് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് എനിക്ക് തോന്നി. ആദ്യം നിയോം ദിയ അശ്വിൻ എന്നൊക്കെ ഇട്ടുനോക്കി. അതൊന്നും സന്തോഷം നൽകിയില്ല. പിന്നീട് നിയോം അശ്വിൻ കൃഷ്‍ണ എന്നു ഇട്ടുനോക്കിയപ്പോൾ കേൾക്കാൻ നല്ല രസം ഉള്ളതായി തോന്നി”, ദിയ പറഞ്ഞു.

“എനിക്ക് കൃഷ്‍ണ എന്ന പേര് വലിയ ഇഷ്ടമാണ്. ആൺകുട്ടി ആണെങ്കിൽ കുഞ്ഞിന് ആദ്യം ഇടാൻ വച്ചിരുന്ന പേര് ഓം എന്നായിരുന്നു. പിന്നീടാണ് അറിയുന്നത് ഒരു ആൺകുട്ടി ഉണ്ടാകുന്നെങ്കിൽ അമ്മ ഇടാൻ വച്ചിരുന്ന പേരും അതു തന്നെ ആയിരുന്നു എന്ന്. എന്റെ പേര് ഓസി എന്നായതുകൊണ്ട് കുഞ്ഞിനെ വീട്ടിൽ ഓമി എന്ന് വിളിക്കാം എന്നും തീരുമാനിച്ചു”, കൃഷ്ണകുമാറിന്റെ വ്ളോഗിൽ ദിയ വ്യക്തമാക്കി.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി