'അന്ന് മോഹന്‍ലാല്‍ അതിശയിപ്പിച്ചതിനേക്കാള്‍ ഇന്ന് ഫഹദ് അതിശയിപ്പിക്കുന്നു'

മോഹന്‍ലാലിനെക്കാള്‍ തീവ്രമായി എന്നെ അതിശയിപ്പിച്ചത് ഫഹദ് ഫാസില്‍ ആണെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ വേണു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം പഴയ മോഹന്‍ലാലിനെയും പുതിയ മോഹന്‍ലാലിനെയും താരതമ്യപ്പെടുത്തുകയും അന്ന് തന്നെ അതിശയിപ്പിച്ചത് മോഹന്‍ലാല്‍ ആണെന്നും അതിന് ശേഷം ഇപ്പോള്‍ അതിലും തീവ്രമായി അതിശയിപ്പിച്ചത് ഫഹദ് ഫാസിലാണെന്നും വേണു പറഞ്ഞത്. കാര്‍ബണ്‍ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വേണു പറഞ്ഞത്.

ഫഹദിനെ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും വിസ്മയിപ്പിച്ചിട്ടുള്ള നടന്‍ ആരാണെന്ന ചോദ്യത്തിനാണ് വേണു ഇങ്ങനെ മറുപടി നല്‍കി.

എന്നെ ആദ്യം വിസ്മയിപ്പിച്ചത് തീര്‍ച്ചയായും മോഹന്‍ലാലാണ്. മോഹന്‍ലാല്‍ എന്നെ വിസ്മയിപ്പിച്ചിട്ടുള്ളത് പോലെ വേറെ ആരും വിസ്മയിപ്പിച്ചിട്ടില്ല. 30 വര്‍ഷം മുന്‍പുള്ള കാര്യമാണിത്. അതിന് ശേഷം നിരവധി ടോപ് റേറ്റഡ് ആക്ടേഴ്‌സിനൊപ്പം വര്‍ക്ക് ചെയ്തു. ഇവരൊക്കെ നല്ല അ

അന്ന് മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചെയ്‌തേനെ. പക്ഷെ ഇന്ന് മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യണമെങ്കില്‍…. മോഹന്‍ലാല്‍ അല്ല അതിന്റെ അകത്തെ പ്രധാന എലമെന്റ്. ഇപ്പഴത്തെ പ്രധാന എലമെന്റ് മോഹന്‍ലാല്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്ന കുറേ കൂട്ടം ആളുകളാണ്.. ഫാന്‍സും അല്ലാത്തവരുമൊക്കെയുണ്ട്. അവരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഒരു സിനിമ എടുത്താല്‍…അതില്‍ അഭിപ്രായ ഐക്യമുണ്ടെങ്കില്‍…അവര്‍ക്ക് ഇഷ്ടമാകുന്നൊരു സിനിമ ഉണ്ടാകണം. അങ്ങനത്തെ ഒരു സിനിമ ഇപ്പോള്‍ എന്റെ മനസ്സില്‍ ഇല്ല. ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളൊരു കാര്യമാണ്. പക്ഷെ, അത് സാധിക്കുമോ എന്ന് സംശയമുണ്ട്.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്