മമ്മൂക്ക സ്‌ക്രിപ്റ്റ് എടുത്ത് വലിച്ചെറിഞ്ഞിട്ടുണ്ട്, മുമ്പും നടന്മാര്‍ സെറ്റില്‍ മദ്യപിച്ച് എത്താറുണ്ട്.. അതിനെയൊന്നും തെറ്റായിട്ട് കാണുന്നില്ല: രഞ്ജന്‍ പ്രമോദ്

നടന്മാരുടെ നിസ്സ ഹകരണം വാര്‍ത്തയാകുന്ന പശ്ചാത്തലത്തില്‍ പ്രതികരിച്ച് സംവിധായകന്‍ രഞ്ജന്‍ പ്രമോദ്. മമ്മൂക്ക ഒരു സ്‌ക്രിപ്റ്റ് വലിച്ചെറിയുകയാണെങ്കില്‍ അത് പൊസിറ്റീവ് ആയ ഒരു വാര്‍ത്ത ആകും. അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മാത്രമല്ല പണ്ടും നടന്മാര്‍ മദ്യപിച്ച് സെറ്റില്‍ എത്താറുണ്ടായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

മമ്മൂക്ക ഒരു സ്‌ക്രിപ്റ്റ് എടുത്ത് വലിച്ചെറിഞ്ഞാല്‍ അത് വളരെ പോസിറ്റീവ് ആയിട്ട് പോകും. ഇതൊക്കെ സംഭവിക്കാറുള്ള കാര്യങ്ങളാണ്. ഞാന്‍ കേട്ടിട്ടുണ്ട്, ദാമോദരന്‍ മാഷിന്റെ അടുത്ത് നിന്ന് ഏതോ ഒരു പടത്തിന്റെ സ്‌ക്രിപ്റ്റ് അദ്ദേഹം വലിച്ചെറിഞ്ഞ് പോയിട്ടുണ്ടെന്ന്.

ഇത് ജോണ്‍ പോള്‍ അങ്കിള്‍ എന്നോട് പറഞ്ഞതാണ്. ഇത് മമ്മൂക്കക്കയെ അപമാനിക്കാന്‍ പറയുന്നതല്ല. ആ സിനിമയില്‍ മമ്മൂക്കയ്ക്ക് അതിന് മാത്രം ഇന്‍വോള്‍മെന്റ് ഉണ്ട്. ദാമോദരന്‍ മാഷിന് അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ല. ഇതൊക്കെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള മനസിലാക്കലാണ്.

ഇപ്പോള്‍ എന്റെ ഒരു സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞാല്‍ അത് ഞാന്‍ ഒന്നുകൂടെ നോക്കണമെന്നാണ് അതിന് അര്‍ത്ഥം. അതിനെ തെറ്റായിട്ട് ഞാന്‍ കാണുന്നില്ല. സിനിമ അയാളുടെ ജീവിതവുമായി കൂടി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ട് ഇതുപോലുള്ള കാര്യങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

മുമ്പ് സെറ്റില്‍ മദ്യപിച്ചെത്തുന്ന നടന്മാരുണ്ടായിരുന്നു. നാഗേഷ്, തിലകന്‍ ചേട്ടന്‍, ഇവരൊക്കെ മദ്യപിച്ചു കൊണ്ടേ അഭിനയിച്ചിട്ടുള്ളു. എല്ലാ മനുഷ്യര്‍ക്കും അവരുടേതായ കുഴപ്പങ്ങള്‍ ഉണ്ട്. നടനായി പോയെന്ന് കരുതി ആര്‍ക്കും ലോകത്തിലെ ഏറ്റവും നല്ല മനുഷ്യനാകാന്‍ സാധിക്കില്ല. അയാളുടെ കുഴപ്പങ്ങളൊക്കെ നമ്മള്‍ അയാളെ സ്വീകരിക്കേണ്ടി വരും.

എന്നാല്‍ എന്തും ചെയ്യാമെന്ന് അല്ല. അയാള്‍ക്ക് ഒരു അച്ചടക്കവും അയാള്‍ക്കൊരു ബോധവും ഉണ്ടാവണം. അതില്ലാത്തവരെ കാസ്റ്റ് ചെയ്യരുത്. ആരും ഒന്നും മനഃപൂര്‍വം കാണിക്കില്ലല്ലോ. നടന്മാര്‍ക്കും കഥാപാത്രങ്ങള്‍ക്കുമൊക്കെ ഒരു ടെമ്പര്‍മെന്റ് ഉണ്ട് എന്നാണ് രഞ്ജന്‍ പ്രമോദ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി