ഉണ്ണിയെ കൊണ്ട്‌ ചുടുചോറ് വാരിപ്പിച്ച് സൈഡാക്കിയതാണ്, അയ്യപ്പന്‍ സിന്‍ഡ്രോമില്‍ നിന്ന് പുറത്തുകടക്കാനാവാതെ അവന്‍ ലോക്കല്‍സുമായി ഏറ്റുമുട്ടുന്നു: ജോണ്‍ ഡിറ്റോ

ഉണ്ണി മുകുന്ദനും യൂട്യൂബ് വ്‌ളോഗറും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജോണ്‍ ഡിറ്റോ. നെപ്പോട്ടിക് താരങ്ങള്‍ക്കിടയില്‍ പിടിച്ചു നിന്ന ഉണ്ണി മുകുന്ദനെ ചുടു ചോറു വാരിച്ച് സൈഡാക്കിയതാണ് ഇത്. അയ്യപ്പന്‍ സിന്‍ഡ്രോമില്‍ നിന്ന് പുറത്തുകടക്കാനാവാതെ ഉണ്ണി ലോക്കല്‍സുമായി തെരുവില്‍ ഏറ്റുമുട്ടുകയാണ്. ഡ്രഗ് അടിച്ചവരും, വഷളന്‍ ജീവിതം ജീവിക്കുന്നവരും നല്ല പിള്ളമാരും ഉണ്ണിയെ പരസ്യമായി തെറി വിളിക്കുന്നവനുമായി മാറ്റി എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

ജോണ്‍ ഡിറ്റോയുടെ കുറിപ്പ്:

ഉണ്ണി മുകുന്ദന്‍ യുട്യൂബറെ തെറി വിളിക്കുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ കണ്ടു. ഉണ്ണീ മുകുന്ദാ, ഒരു ആവറേജ് സിനിമയായ മാളികപ്പുറം നന്നായി കളക്ട് ചെയ്തു കഴിഞ്ഞു. അയ്യപ്പാ എന്ന് കുട്ടി വിളിക്കുമ്പോള്‍ ഇപ്പോഴും എന്‍ട്രി ആകുന്ന ഉണ്ണി മുകുന്ദനെ കാണുമ്പോള്‍ ആരായാലും ഓവര്‍ ആണെന്ന് പറയില്ലേ? ഉണ്ണി മുകുന്ദന്‍ വീണിരിക്കുന്ന കെണിയുടെ ആഴം എത്രയെന്ന് ഞാന്‍ നേരത്തേ സൂചിപ്പിച്ചതാണ്. സിനിമ നല്‍കിയ കോടികള്‍ മമ്മൂട്ടിയുടെ വലം കയ്യായ ആന്റോ ജോസഫിന്റെ പെട്ടിയില്‍ വീണു.

ഉണ്ണി മുകുന്ദനിലൂടെ അയ്യപ്പവിശ്വാസികളെ മുതലെടുത്തു. അവസാനം ആ അയ്യപ്പന്‍ സിന്‍ഡ്രോമില്‍ നിന്ന് പുറത്തുകടക്കാനാവാതെ ഉണ്ണി ലോക്കല്‍സുമായി തെരുവില്‍ ഏറ്റുമുട്ടുന്നു.. ഇതു തന്നെയാണ് ഉണ്ണി മുകുന്ദാ ഞാന്‍ എത്രയോ മുമ്പേ പറഞ്ഞത് ? ഇപ്പോ താങ്കള്‍ക്ക് മുമ്പില്‍ ഇനിയെന്ത് എന്ന യാഥാര്‍ത്ഥ്യമുണ്ട്. താങ്കള്‍ അയ്യപ്പ വിശ്വാസികളുടെ മാത്രം വിഭാഗ് താരമായി മാറിയിരിക്കുന്നു. കലാകാരനെന്ന നിലയില്‍ അതില്‍ നിന്നു മാറിയാല്‍ ഈ വിഭാഗം മുഴുവന്‍ താങ്കള്‍ക്ക് എതിരാകും.. തുടര്‍ന്നാല്‍ പൊതു പ്രേക്ഷകന്‍ താങ്കളെ ഉപേക്ഷിക്കും..

ഒരു പരിവാര്‍ രാഷ്ട്രീയക്കാരനോട് ഈ അപകടം ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് ഉണ്ണി മുകുന്ദന്‍ ഇനിയെന്തുമാവട്ടെ. നമുക്ക് ഗുണം കിട്ടിയല്ലോ എന്നാണ്. എനിക്ക് ശരിക്കും വിഷമം തോന്നിയതപ്പോഴാണ്. ഒരു നടന്‍ അവന്റെ കഠിനാദ്ധ്വാനം കൊണ്ട് താരപുത്രന്‍മാരുടേയും നെപ്പോട്ടിക് താരങ്ങളുടേയുമിടയില്‍ ഉറച്ചുനിന്നു തുടങ്ങിയപ്പോള്‍ അവനെക്കൊണ്ട് ചുടു ചോറു വാരിച്ച് സൈഡാക്കിയതല്ലേ ഇത്? ഡ്രഗ് അടിച്ചവരും, വഷളന്‍ ജീവിതം ജീവിക്കുന്നവരും നല്ല പിള്ളമാര്‍. ഉണ്ണി പരസ്യമായി തെറി വിളിക്കുന്നവന്‍..

എനിക്ക് മനസ്സിലായത് ഉണ്ണി ഒരു പാവമാണെന്നാണ്. സെന്‍സിറ്റീവ്. അല്ലെങ്കില്‍ ഇങ്ങനെയൊരു ഫോണ്‍ കോളിന്റെ പ്രേരണ എന്തായിരിക്കും.. സമാജം സ്റ്റാര്‍ എന്ന് വിളിച്ചതു തന്നെ പ്രശ്‌നം. ആരോടും ശത്രുതയില്ലാതെ, ഞാനൊരു സാധാരണ നടനാണെന്നും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും മാളികപ്പുറം എന്റെ അവസാന സിനിമയല്ലെന്നും പ്രഖ്യാപിക്കണം. അത് സ്വയം തിരിച്ചറിയണം. അയ്യപ്പന്‍ ഒരു കഥാപാത്രം മാത്രമെന്നും ഞാനയ്യപ്പനല്ലെന്നും എന്നെ ഭക്തിയോടെയല്ല സഹോദരനെ പോലെയും മകനെപ്പോലെയും കാണണമെന്നും തുറന്നു പറയണം. എങ്കില്‍ അനിയാ ഉണ്ണീ മുകുന്ദാ ഈ പ്രതിസന്ധി മറികടക്കാം.. ശക്തിയല്ല; ബുദ്ധിയാണ് വേണ്ടത്.

Latest Stories

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ