'സഖാവ് പിണറായി വിജയന്‍ യേശുവിന്റെ നാമം പലവട്ടം ഉച്ചരിച്ചത് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ ചുവന്നു'

വൈറസ് ഭീതിയില്‍ കഴിയുന്ന മനുഷ്യരുടെ ഇടയില്‍ ഒരു നേരത്തെ ഭക്ഷണത്തിനോ മരുന്നിനോ ക്ലേശിക്കുന്ന മനുഷ്യരുടെ ജീവിതം നമ്മള്‍ കാണാതെ പോകരുതെന്ന് സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍. വിശുദ്ധ വാരത്തിന്റെ പശ്ചാത്തലത്തില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഭദ്രന്‍ ഇക്കാര്യം പറഞ്ഞത്.

ഭദ്രന്റെ കുറിപ്പ്….

പെസഹാ ദിനത്തില്‍ ഒടുക്കത്തെ അത്താഴത്തിനു മുന്‍പ് യേശു ശിമയോന്‍ പത്രോസിന്റെ കാല്‍ കഴുകാന്‍ തുടങ്ങിയതും ആശ്ചര്യത്തോടെ ശിമയോന്‍ കര്‍ത്താവിനോടു കേണു.
കര്‍ത്താവേ , നീ എന്റെ കാലുകള്‍ കഴുകുകയോ???.
ഞാന്‍ നിന്റെ കാലുകള്‍ കഴുകിയില്ലെങ്കില്‍ നീ എന്നോടൊപ്പം ആയിരിക്കുകയില്ല.

കര്‍ത്താവിന്റെ വിശുദ്ധമായ കരങ്ങള്‍ കൊണ്ട് ആ പാദങ്ങള്‍ കഴുകിയപ്പോള്‍ എനിക്ക് തോന്നി, അത് ഇന്നത്തെ ലോകത്തോടുള്ള ഒരു strong image ആണെന്ന് .

കേവലം ഒരു വൈറസിന്റെ ഭീതിയില്‍ നടുക്കത്തോടെ കഴിയുന്ന മനുഷ്യരുടെ ഇടയില്‍ ഒരു നേരത്തെ ഭക്ഷണത്തിനോ, രോഗത്തിന് മരുന്ന് മേടിക്കാനോ കഴിവില്ലാതെ തുലഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ ജീവിതം നമ്മള്‍ കാണാതെ പോകരുത്, എന്ന് കൂടി ആണ് ആ ദിവ്യ കരങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.

നമുക്ക് കൂട്ടായി ചേര്‍ന്ന് കരുതലിന്റെ ഒരു കര സ്പര്‍ശം കൊടുക്കാം.
എന്റെ കേരളത്തിന്റെ മനുഷ്യ സ്‌നേഹിയായ സഖാവ് പിണറായി വിജയന്‍ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ ചുവന്നു; ഞാന്‍ അറിയാതെ!
ഉത്തരവാദിത്ത ബോധം ഉള്ള നമ്മുടെ C.M ന് My Salute .

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്