ജാക്ക് എന്ന ഹൈടെക് കള്ളനെ സ്വീകരിച്ച മലയാളികളോട് നന്ദിയും കടപ്പാടും: ദിലീപ്

ദിലീപും ആക്ഷന്‍ കിങ് അര്‍ജുനും ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം “ജാക്ക് ആന്‍ഡ് ഡാനിയല്‍” തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലൂടെ വീണ്ടുമൊരു കള്ളന്‍വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദിലീപ്. കള്ളന്‍ മാധവനെയും ക്രേസി ഗോപാലനെയും പോലെ ജാക്ക് എന്ന ഹൈടക് കള്ളനെയും സ്വീകരിച്ച പ്രേക്ഷകരോട് തന്റെ നന്ദിയും കടപ്പാടും അറിയിച്ചിരിക്കുകയാണ് താരം.

“മീശമാധവനിലെ ചേക്കിലെ കള്ളനായ മാധവനേയും ക്രേസി ഗോപാലനിലെ കട്ടള കള്ളനായ ഗോപാലനെയും ഇപ്പോ ജാക്ക് എന്ന ഹൈടക് കള്ളനെയും സ്വീകരിച്ച എന്റെ പ്രിയപ്പെട്ട മലയാളികളോട് തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു. 100 ശതമാനം ഫാമിലി എന്റര്‍ടെയ്‌നറായിട്ടോടുന്ന ഈ സിനിമയെ വലിയൊരു വിജയമാക്കി തീര്‍ക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം. എല്ലാവരും തിയേറ്ററുകളില്‍ തന്നെ പോയി സിനിമ കാണുമെന്ന് വിശ്വസിക്കുന്നു. എല്ലാവര്‍ക്കും ഐശ്വര്യവും നന്മകളും നേരുന്നു.” ദിലീപ് കുറിച്ചു.

എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. സൈജു കുറുപ്പ് , ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ് എന്നവരും ചിത്രത്തിലുണ്ട്. എന്‍ജികെ, ഇരവി, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുള്ള ശിവകുമാര്‍ വിജയനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതസംവിധാനം ഗോപി സുന്ദറാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ