ധ്യാനാണ് എന്റെ ​ഗുരുസ്ഥാനീയനെന്ന് ​ഗോകുൽ; മറുപടിയുമായി ധ്യാൻ

മലയാള സിനിമയിലെ പ്രധാനപ്പെട്ട രണ്ട് യൂത്ത് ഐക്കണുകളാണ് ധ്യാൻ ശ്രീനിവാസനും ​ഗോകുൽ സുരേഷും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രം സായാഹ്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം റീലിസ് ചെയ്തിരുന്നു. ഗോകുൽ നായകനാകുന്ന ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ധ്യാന്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ ​ഗോകുൽ പറഞ്ഞ വാക്കുകളാണ് വെെറലാകുന്നത്.

ധ്യാൻ തന്റെ ​ഗുരുസ്ഥാനിയനാണെന്നാണ് ​ഗോകുൽ പറയുന്നത്. താന്‍ ആദ്യമയി അഭിനയിച്ച മുദ്ദുഗൗ എന്ന ചിത്രത്തില്‍ തന്റെ ആദ്യത്തെ ഷോട്ട് എടുക്കാന്‍ പോയത് ധ്യാന്‍ പ്രധാന വേഷത്തില്‍ എത്തിയ അടി കപ്യാരെ കൂട്ടമണിയുടെ സെറ്റില്‍ ആയിരുന്നെന്നും. അങ്ങനെ നോക്കുമ്പോള്‍ ധ്യാന്‍ തന്റെ ഗുരുസ്ഥാനീയനാണെന്നുമാണ് ഗോകുല്‍ പറയുന്നത്.

അതുപോലെ തനിക്ക് ശുഭാപ്തി വിശ്വാസം വളരെ കുറവാണെന്നും തന്നെ പലപ്പോഴും മോട്ടിവേറ്റ് ചെയ്യാറുള്ളത് ധ്യാന്‍ ശ്രീനിവാസന്‍ ആണെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു. ഗോകുൽ പറഞ്ഞതിന് മറുപടിയായി ഗോകുലും തന്റെ ഗുരു സ്ഥാനീയനാണെന്നാണ് ധ്യാന്‍ മറുപടി പറയുന്നത്. മുദ്ദുഗൗ ഷൂട്ട് ചെയ്തത് അടി കപ്യാരെ കൂട്ടമണിയുടെ സെറ്റിന്റെ അടുത്ത് തന്നെയാണെന്നും.

ആ ചിത്രത്തിന്റെ സമയത്താണ് ഗോകുലിനെ അദ്യമായി കാണുന്നതെന്നും ധ്യാൻ പറഞ്ഞു. അന്ന്  താൻ മോട്ടിവേറ്റ് ചെയ്ത് വിട്ടതാണ് ഗോകുലിനെ. രാവിലെ താന്‍ ഇട്ട ഡ്രസാണ് വൈകിട്ട് ഗോകുല്‍ ഇട്ടതെന്നും പരസ്പര സഹകരണതോടെയാണ് രണ്ട് ചിത്രങ്ങളും ഷൂട്ട് ചെയ്തതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

പെരിഞ്ഞനം ഊർജ സ്വയംപര്യാപ്തതാ മാതൃക ദേശീയ ശ്രദ്ധ നേടുന്നു; മുംബൈ കാലാവസ്ഥാ ഉച്ചകോടിയിൽ വിശദമായ ചർച്ച

'ആത്മഹത്യയുടെ വക്കിലെത്തിയെന്ന് തന്ത്രി പറഞ്ഞു, എന്തിന് ഇങ്ങനെ ക്രൂശിക്കണം?'; തന്ത്രിക്കെതിരായ കേസിൽ സര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

മിനിമം ശമ്പളം 40,000 രൂപയാക്കണം; സംസ്ഥാനത്ത് നാളെ നഴ്‌സുമാരുടെ പണിമുടക്ക്

വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതര്‍; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഉഷയുടെ ശസ്ത്രക്രിയ നാളെ

'കേരളം പ്രത്യേക രാജ്യമല്ല, സംസ്ഥാനമാണ്'; കേരള നേറ്റിവിറ്റി കാർഡ് ബില്ലിൽ സംസ്ഥാന സർക്കാരിനെതിരെ പ്രകാശ് ജാവ്‌ദേക്കർ

'ഇത്രയും ദേഷ്യം നമ്മളോടു കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്കു നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും'; കേരള സ്റ്റോറി 2യ്ക്കെതിരെ വേടൻ

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വസിക്കാം; ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം വർധിപ്പിച്ച് ഉത്തരവ്

'സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റ് യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരം'; സർക്കാരിനെതിരെ തന്ത്രി

അടുത്ത പത്ത് ദിവസത്തിനുള്ളിൽ ലോകം അത് അറിയും : ഡൊണാൾഡ് ട്രംപ്

'വോട്ട് ലക്ഷ്യം വച്ചുള്ള പുനരധിവാസമല്ല, ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വാക്കുപാലിക്കൽ'; ഏപ്രിൽ 30ന് മുമ്പ് വയനാട് ദുരന്തബാധിതർക്ക് വീട് കൈമാറും: മന്ത്രി കെ. രാജൻ