കുടുംബക്കാര്‍ക്ക് അങ്ങനെയൊരു പേടിയുണ്ട് ,അതുകൊണ്ട് ഇനി സോളോ ഇന്റര്‍വ്യൂ നിര്‍ത്തിയെന്ന് ധ്യാന്‍

ഇനി കുറച്ചുകാലത്തേക്ക് അഭിമുഖം നല്‍കാനില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍. പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് ലൈവിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്. പറ്റുമെങ്കില്‍ എല്ലാവരും സിനിമ കാണുക. നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതില്‍ സന്തോഷം. നന്ദി എന്ന് പറഞ്ഞാണ് ധ്യാന്‍ സംസാരിച്ച് തുടങ്ങിയത്. തുടര്‍ന്നാണ് ഒരാള്‍ പുതിയ അഭിമുഖങ്ങളെക്കുറിച്ച് ചോദിച്ചത്.

എനിക്ക് ഇന്റര്‍വ്യൂ മടുത്തു. എന്റെ അഭിമുഖങ്ങള്‍ കുറച്ച് പേര്‍ക്ക് ഇഷ്ടപ്പെട്ടുവെന്നാണ് അറിഞ്ഞത്. അച്ഛന്‍ ഇപ്പോള്‍ ആശുപത്രിയില്‍നിന്നു വീട്ടില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല കുട്ടിയായി വീട്ടില്‍ ഇരിക്കണം. ഇനി കുറച്ചു നാളത്തേക്ക് ലോ പ്രൊഫൈല്‍ ജീവിതമായിരിക്കും. അഭിമുഖങ്ങള്‍ ഒന്നും അടുത്തുണ്ടാകില്ല. കാരണം പുതിയ സിനിമകളൊന്നും ഇനി അടുത്തൊന്നും റിലീസാകാനില്ല.

ഞാന്‍ ഒറ്റയ്ക്ക് അഭിമുഖം കൊടുക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കുടുംബക്കാരുടെ അഭിപ്രായം. ഇങ്ങനെപോയാല്‍ കുടുംബക്കാരെ മുഴുവന്‍ നാറ്റിക്കും എന്ന് അവര്‍ക്ക് പേടിയുണ്ട്. കുടുംബ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ എല്ലാം വിമര്‍ശനങ്ങളുണ്ട്. ഇതുവരെ കൊടുത്ത അഭിമുഖത്തില്‍ അച്ഛനെയും ചേട്ടനെയും കുറിച്ചാണ് പറഞ്ഞത്.

ഇനിയും ബന്ധുക്കളെ കുറിച്ച് ഞാന്‍ പറയുമോ എന്ന് അവര്‍ക്ക് പേടിയുണ്ട്. നിലവില്‍ ഗ്രൂപ്പില്‍ നിന്നും ഞാന്‍ പുറത്താണ്. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അവര്‍ എന്നെ ചേര്‍ക്കും. അപ്പോള്‍ നല്ല കുട്ടിയായി ഇരിക്കാം എന്നു വിചാരിക്കുന്നു. അതുകാണ്ട് അഭിമുഖം ഇനി വേണ്ടെന്നാണ് തീരുമാനം. എന്റെ കഥകള്‍ ഒക്കെ ഇനി സിനിമയിലൂടെ പറയാം- ധ്യാന്‍ പറഞ്ഞു.

Latest Stories

'ഈ ദശാബ്ദത്തിലെ വലിയ സിനിമാറ്റിക് വിജയം, സൂപ്പർസ്റ്റാർ ഫഫാ'; ആവേശത്തെ പ്രശംസിച്ച് നയൻതാര

ദൈവമില്ലാതെയാണ് കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ജീവിച്ചത്, എന്നാല്‍ ബന്ധങ്ങള്‍ ഇല്ലാതെ പറ്റില്ല: കമല്‍ ഹാസന്‍

സുരേഷ് ഗോപി മൂന്നാമതാകും; വടകരയില്‍ ഉള്‍പ്പെടെ യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു; ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് എംവി ഗോവിന്ദന്‍

ഐപിഎല്‍ 2024: ടീം മീറ്റിംഗുകളില്‍ പങ്കെടുക്കുന്നില്ല, നരെയ്‌ന് കെകെആറില്‍ 'വിലക്ക്'

IPL 2024: പിച്ചിനെ പഴിച്ചിട്ട് കാര്യമില്ല, അവരുടെ ഭയമില്ലായ്‌മയെ അംഗീകരിച്ച് കൊടുത്തേ മതിയാകു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക

ഒരുങ്ങുന്നത് രൺബിറിന്റെ 'ആദിപുരുഷ്'?; ലൊക്കേഷൻ ചിത്രങ്ങൾക്ക് പിന്നാലെ ട്രോളുകൾ

കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം