'ഷൂട്ടിംഗ് കാണാനും അല്ലാതെയും ഒക്കെ സെറ്റില്‍ വരുന്ന ചിലര്‍ ദുരുദ്ദേശത്തോടുകൂടി സമീപിക്കാറുണ്ട്'

തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ധന്യ ബാലകൃഷ്ണ. സൂര്യ ചിത്രം ഏഴാം അറിവിലൂടെ സിനിമാ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച് ധന്യയ്ക്ക് ഇന്ന് കൈനിറയെ ചിത്രങ്ങളാണ്. നിവിന്‍ പോളി ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ മലയാളത്തില്‍ എത്തിയ ധന്യ റിലീസിന് ഒരുങ്ങുന്ന പൂഴിക്കടകന്‍ എന്ന ചിത്രത്തില്‍ നായികയായി എത്തുകയാണ്. സിനിമാ മേഖലയില്‍ എത്തിയിട്ട് ഇത്ര വര്‍ഷങ്ങളായിട്ടും ഒരു മോശം അനുഭവവും തനിക്ക് ഉണ്ടായിട്ടില്ല എന്ന് പറയുകയാണ് ധന്യ.

“സിനിമാ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് ഇത്രയും വര്‍ഷം ആയിട്ടും മോശമായ ഒരനുഭവം ഒന്നും എനിക്ക് തനിക്കു ഉണ്ടായിട്ടില്ല. എന്നാല്‍ ഷൂട്ടിംഗ് കാണാനും അല്ലാതെയും ഒക്കെ സെറ്റില്‍ വരുന്ന ചിലര്‍ ദുരുദ്ദേശത്തോടുകൂടി സമീപിക്കാറുണ്ട്. അപ്പോള്‍ തന്നെ ഞാന്‍ അവരോട് എനിക്കതു ഇഷ്ടമല്ല എന്ന് പറയാറുണ്ട്.”

“എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടാകുന്ന പെണ്‍കുട്ടികള്‍ അത് തുറന്നു പറയാന്‍ ഉള്ള ധൈര്യം കാണിക്കണം. ഒരിക്കലും മറച്ചു വെക്കരുത്. നോ പറയേണ്ടിടത്തു നോ തന്നെ പറയണം. അത്തരം സാഹചര്യത്തില്‍ ആരും കൂടെ ഉണ്ടാവില്ല എന്ന ധാരണ തെറ്റാണ്. എന്തായാലും ആരെങ്കിലും ഒക്കെ നമ്മുടെ കൂടെ നില്‍ക്കാന്‍ ഉണ്ടാകും. തെറ്റ് നടക്കാന്‍ അനുവദിക്കാതെ ഇരിക്കുക എന്നത് നമ്മുടെ കൂടി ഉത്തരവാദിത്വം ആണ്.” ഓണ്‍ലുക്കേഴ്‌സുമായുള്ള അഭിമുഖത്തില്‍ ധന്യ പറഞ്ഞു.

ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന ചിത്രമാണ് “പൂഴിക്കടകന്‍”. നവാഗതനായ ഗിരീഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമുവല്‍ ജോണ്‍ എന്ന വ്യത്യസ്ത കഥാപാത്രത്തെയാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത്. ഗിരീഷ് നായരും ഉണ്ണി മലയിലും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് “പൂഴിക്കടകന്‍” നിര്‍മ്മിക്കുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍