നാല് വിശ്വസ്ത സ്‌നേഹിതര്‍ എനിക്കുണ്ടായിരുന്നു, അവരില്‍ മൂന്ന് പേര്‍ എന്നെ ചതിച്ചു, അത് ചെയ്യാത്ത ഒരേയൊരു വ്യക്തി വെട്രിമാരന്‍ മാത്രം: ധനുഷ്

തമിഴ് സിനിമയിലെ മുന്‍നിര നടന്മാരിലൊരാളാണ് ധനുഷ്. നടന്‍ മാത്രമല്ല, ഗായകന്‍, ഗാനരചയിതാവ്, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് തന്റെ കഴിവ് തെളിയിക്കാന്‍ ധനുഷിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. താന്‍ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്ന പലരും തന്നെ ചതിച്ചുവെന്നാണ് നടന്‍ പറയുന്നത്.

‘എന്റെ വിശ്വസ്ത സ്‌നേഹിതരായി 4 പേര്‍ കൂടെ ഉണ്ടായിരുന്നു. അവരില്‍ 3 പേര്‍ എന്നെ ചതിച്ചു. എന്നെ ചതിക്കാത്ത ഒരേയൊരു വ്യക്തി വെട്രിമാരന്‍ മാത്രമാണ്. ചിലര്‍ വലിയ വിജയം നേടിയതിന് ശേഷം എന്നെ വിട്ടുപോയി.

എന്നാല്‍, വമ്പന്‍ ഹിറ്റുകള്‍ കണ്ടിട്ടും പിന്നെയും കൂടെ നില്‍ക്കുന്നത് സംവിധായകന്‍ വെട്രിമാരന്‍ മാത്രമാണ്’, എന്നും ധനുഷ് അഭിമുഖത്തില്‍ പറഞ്ഞു. അതേ സമയം ആരെയാണ് ഉദ്ദേശിച്ചതെന്ന കാര്യം വ്യക്തമായി പറഞ്ഞില്ലെങ്കിലും ഇത് അദ്ദേഹത്തിന്റെ സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുകളെക്കുറിച്ചുള്ളതാണെന്ന് വ്യക്തമാണ്.

ഹിറ്റ് ചിത്രങ്ങളിലെ നായകനായി കരിയറില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയാണ് നടന്‍ വിവാഹമോചിതനാവുകയാണെന്ന് പ്രഖ്യാപിച്ചത്. പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്ക് താരങ്ങളെത്തിയതിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

നിലവില്‍ മക്കളുടെ കൂടെ പിതാവ് രജനികാന്തിന്റെ വീട്ടിലാണ് ഐശ്വര്യ താമസിക്കുന്നത്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം