അതൊരു താരാട്ട് പാട്ടായിരുന്നു, സ്പീഡ് കൂട്ടാൻ പറഞ്ഞത് സിദ്ദിഖ് സാർ ആണ്, അങ്ങനെയാണ് ആ പാട്ട് ഉണ്ടായത്: ദീപക് ദേവ്

‘ക്രോണിക് ബാച്ചിലർ’ എന്ന ചിത്രത്തിലൂടെ മികച്ച ഗാനങ്ങളുമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് സംഗീത സംവിധായകനാണ് ദീപക് ദേവ്. ശേഷം മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച ഗാനങ്ങളാണ് ദീപക് ദേവ് ഒരുക്കിയിരിക്കുന്നത്.

മോഹൻലാൽ നായകനായെത്തുന്ന പൃഥ്വിരാജ് ചിത്രം ‘എമ്പുരാനി’ലും ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആദ്യ ചിത്രമായ ക്രോണിക് ബാച്ചിലറിൽ ചെയ്ത ഒരു ഗാനം ആദ്യ ഘട്ടത്തിൽ ഒരു താരാട്ട് പാട്ടായി ചെയ്തതാണെന്നും പിന്നീട് സംവിധായകൻ സിദ്ദിഖ് ആണ് അതിന്റെ സ്പീഡ് കൂട്ടി മറ്റൊരു തലത്തിലേക്ക് ആ ഗാനത്തെ മാറ്റിയെടുത്തതെന്നും ദീപക് ദേവ് പറയുന്നു.

“അന്ന് സിദ്ദിഖ് സാർ എന്നോട് ചോദിച്ചു, ഉണ്ടാക്കിവെച്ച എന്തെങ്കിലും പാട്ട് കൈയിൽ ഉണ്ടോയെന്ന്. ഞാൻ പറഞ്ഞു ഒരു താരാട്ട് പാട്ടുണ്ടെന്ന്. അതൊന്ന് കേൾക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എന്നെ ഒരുപാട് റിലാക്സ‌് ആകുന്നുണ്ടായിരുന്നു അദ്ദേഹം. ഇതൊന്നും വേറേ ആർക്കും കിട്ടാത്ത ഭാഗ്യമാണ്. സിദ്ദിഖ് സാർ ആയത് കൊണ്ട് മാത്രമാണ് അത് സംഭവിച്ചത്.

അദ്ദേഹം എന്നോട് താരാട്ട് പാട്ട് പാടാൻ പറഞ്ഞു. അപ്പോൾ ഞാൻ പിയാനോ വായിച്ചുകൊണ്ട് വളരെ മെല്ലെയൊരു പാട്ട് പാടി. അത് കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു. താരാട്ട് രസമുണ്ട്, പക്ഷെ നമ്മുടെ പടത്തിൽ താരാട്ടിന് ഒരു സ്കോപ് ഇല്ലായെന്ന്.

ഇത് തന്നെ കുറച്ചുകൂടെ സ്‌പീഡ് കൂട്ടാൻ എന്നോട് പറഞ്ഞു. കുറച്ച് കൂട്ടിയപ്പോൾ അദ്ദേഹം വീണ്ടും കൂട്ടാൻ പറഞ്ഞു. അങ്ങനെ താരാട്ടിന്റെ സ്പീഡ് കൂടി കൂടി വേറേ ലെവലിലേക്ക് പോയി

അപ്പോൾ അദ്ദേഹം പറഞ്ഞു, ഇപ്പോൾ ഇത് താരാട്ടിൽ നിന്ന് മാറി നാലൊരു പ്രണയ ഗാനമായി. അതാണ് സ്വയംവര ചന്ദ്രികേ എന്ന പാട്ട്.”എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി