അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ തൂങ്ങിച്ചാകും, പക്ഷേ ചെയ്താല്‍ നിങ്ങളെ ഞാന്‍ കൊല്ലേണ്ടി വരും; അന്ന് പൃഥ്വിരാജ് പറഞ്ഞതിനെ കുറിച്ച് ദീപക് ദേവ്

പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ സംഗീതമൊരുക്കാന്‍ തനിക്ക് അവസരം കിട്ടിയതിന് പിന്നിലെ കഥ പറഞ്ഞ് സംഗീത സംവിധായകന്‍ ദീപക് ദേവ് . മൂവി മാനുമായുള്ള അഭിമുഖത്തിലാണ് തനിക്ക് അത്തരമൊരു അവസരം ഒത്തുവന്നതിനെക്കുറിച്ച് ദീപക് തുറന്നുപറഞ്ഞത്. പൃഥ്വിയെ വിളിച്ച് ഞാന്‍ പറഞ്ഞു ഞാന്‍ തന്നെയാണ് മ്യൂസിക് ഡയറക്ടര്‍ എന്ന്. അത് ശരിയാവില്ല എന്ന് പുള്ളിയും പറഞ്ഞു. ഞാന്‍ എനിക്ക് അത് വേണമെന്ന് പറഞ്ഞ് പിള്ളേര് വാശി പിടിക്കുന്നതുപോലെ ഞാന്‍ വാശി പിടിച്ചു. പുള്ളി പറഞ്ഞു നമ്മള്‍ തമ്മില്‍ എപ്പോഴും അടിയാണെന്ന് എന്നാല്‍ ഇത്രയും വലിയ സുഹൃത്തായിട്ട് നിങ്ങളുടെ പടം ഞാന്‍ മ്യൂസിക് ചെയ്യാതെ വേറെ ഒരാള് ചെയ്താല്‍ പിന്നെ ഞാന്‍ പോയി തൂങ്ങിച്ചത്താല്‍ പോരെയെന്ന് ഞാനും .

അതിന് പൃഥ്വിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ പോയി തൂങ്ങിച്ചാകും, നിങ്ങള്‍ ചെയ്താല്‍ നമ്മള്‍ അടിയായി ഞാന്‍ നിങ്ങളെ തല്ലിക്കൊല്ലും. എങ്ങനെയായാലും മരണം ഉറപ്പാണ്,’. ൃസുഹൃത്തിന്റെ കൈ കൊണ്ട് മരിക്കുന്നതാണ് എനിക്കിഷ്ടമെന്ന് ഞാന്‍ മറുപടി പറഞ്ഞു ആ നോക്കട്ടെയെന്ന് പൃഥ്വി പറഞ്ഞു. അങ്ങനെ ഫോണ്‍ വെച്ചു,’ ദീപക് പറഞ്ഞു.

അതിന് പിന്നാലെ മല്ലികയാന്റീനെ വിളിച്ചു. ഈ പൃഥ്വിയെന്താണിത്, മ്യൂസിക് ചെയ്യാന്‍ ആളെ തീരുമാനിച്ചിട്ടില്ലെന്ന് പറയുന്നു എന്ന് ഞാന്‍ പറഞ്ഞു. അവന്‍ വെറുതെ പറയുന്നതാണ്, ഇന്നലെ ദീപകാണ് മ്യൂസിക് ചെയ്യുന്നതെന്ന് എന്നോട് പറഞ്ഞതാണെന്ന് മല്ലികയാന്റി പറഞ്ഞു. അങ്ങനെയാണ് ലൂസിഫറില്‍ എത്തുന്നത്’ ദീപക് കൂട്ടിച്ചേര്‍ത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ