അവര്‍ക്ക് വഴങ്ങാതെ രാത്രി തന്നെ അവിടെ നിന്നിറങ്ങി, നായികയായിരുന്നപ്പോള്‍ പോലും ഇത് നേരിട്ടിട്ടില്ല; ദുരിതക്കയത്തിലും ലഭിച്ച സിനിമ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് ചാര്‍മിള

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി ചാര്‍മിള ഇപ്പോള്‍ ദുരിതക്കയത്തിലാണ്. ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. പുതിയ സിനിമയില്‍ ഒരു വേഷം ലഭിച്ചെങ്കിലും മോശമായ ഇടപെടല്‍ മൂലം താന്‍ അതില്‍ നിന്ന് പിന്മാറിയെന്നും ചാര്‍മിള വനിതയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി.

“മലയാള സിനിമ വളരെ മാറിയിട്ടുണ്ട്. അടുത്തിടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ നിര്‍മ്മാതാക്കളായ മൂന്നു ചെറുപ്പക്കാര്‍ രാത്രി മുറിയില്‍ കടന്നുവന്ന് മോശമായി സംസാരിച്ചു. അവരുടെ ഇഷ്ടത്തിനു വഴങ്ങാതിരുന്നതിനാല്‍ രാത്രി തന്നെ സഹായിയേയും കൂട്ടി ഇറങ്ങേണ്ടി വന്നു. ട്രെയിന്‍ ടിക്കറ്റിനുള്ള പണം കടം വാങ്ങിയാണ് തിരിച്ചു പോന്നത്. നായികയായിരുന്ന കാലത്തു പോലും ഇത്തരം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ എന്താണ് ഇങ്ങനെയെന്നോര്‍ത്ത് വല്ലാതെ വിഷമം തോന്നി. അമ്മയില്‍ മുമ്പ് അംഗത്വം ഉണ്ടായിരുന്നു. പക്ഷേ, പുതുക്കാന്‍ സാധിച്ചില്ല. കുടിശിക ഒരുമിച്ച് അടച്ച് ഇനി പുതുക്കാനാകുമെന്നും തോന്നുന്നില്ല.”-ചാര്‍മിള പറഞ്ഞു.

മലയാളത്തില്‍ ചാര്‍മിള അഭിനയിച്ച നാലു സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. തമിഴിലും അമ്മ വേഷങ്ങള്‍ രണ്ടെണ്ണം അഭിനയിച്ചു. “കട്ടപ്പനയിലെ ഋത്വിക് റോഷ”ന്റെ തമിഴാണ് ഇനി വരാനുള്ളത്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന