എന്നെ പോലെ കുടിച്ച് ലിവര്‍ സിറോസിസ് വരുത്തിവയ്ക്കൂ എന്ന് പറയാന്‍ പറ്റില്ലലോ, അന്ന് അച്ഛന്‍ ചേര്‍ത്തു പിടിച്ചയാള്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നു: ചന്തു സലിം കുമാര്‍

സലിം കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച നടന്‍ വിനായകനെതിരെ ചന്തു സലിം. സീനിയര്‍ നടന്‍മാര്‍ മാറ്റി നിര്‍ത്തിയെ തന്നെ കൂടെ കൂട്ടിയത് നിന്റെ അച്ഛന്‍ മാത്രമാണെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ അച്ഛനെ വിമര്‍ശിക്കുന്നത് എന്നാണ് ചന്തു പറയുന്നത്. ഫെയ്സ്ബുക്കിലെ സിനിമാ പാരഡൈസോ ക്ലബ്ബിലെ ഒരു പോസ്റ്റിന് താഴെ കമന്റിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം.

”വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയര്‍ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിര്‍ത്തുമായിരുന്നടാ.. നിന്റെ അച്ഛനില്ലേ, അയാള്‍ മാത്രമേ എന്നെ കൂടെ നിര്‍ത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി എന്നാണ്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്സ്പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അയാള്‍ക്ക് ആര് എന്തെന്ന് പോലും മനസ്സിലാകുന്നില്ല” എന്നാണ് ചന്തുവിന്റെ ഒരു കമന്റ്.

”അയാളിതുവരെ പോയിട്ടുള്ള പരിപാടികള്‍ എല്ലാം ഒന്നല്ലെങ്കില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ അല്ലെങ്കില്‍ സാമൂഹികസമ്മേളനങ്ങള്‍. അവിടെയെല്ലാം അയാളെ കേള്‍ക്കാന്‍ വരുന്നവരോടാണ് അയാള്‍ സംസാരിക്കുന്നത്. അവിടെയെല്ലാം പോയിരുന്ന്, എന്നെപോലെ എല്ലാവരും കുടിച്ച് ലിവര്‍ സിറോസിസ് വരുത്തി വെക്കു എന്ന് പറയാന്‍ പറ്റില്ലല്ലോ. അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ദൂഷ്യഫലങ്ങള്‍ അറിയാനും അത് പറഞ്ഞു മനസ്സിലാക്കാനും പറ്റുകയുള്ളു.”

”ഡ്രഗ്സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചു ജീവിതം പിടിച്ചെടുക്കുവാന്‍ നോക്കുന്നു. വീട്ടില്‍ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്റ് അടിച്ചാല്‍, കൊഴപ്പമില്ല ഭാഷ ഇച്ചിരി മോശം ആണെന്നെല്ലേ ഉള്ളു.. പ്രശ്നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേ?” എന്നും ചന്തു കമന്റായി കുറിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസമാണ് സലിം കുമാറിന്റെ പേരെടുത്ത് പറയാതെ വിനായകന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നില്‍ക്കാന്‍ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാര്‍ പൊതു വേദിയില്‍ വന്നിരുന്ന് ഡ്രഗിനെപ്പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും എന്ന് പറഞ്ഞായിരുന്നു വിനായകന്റെ പോസ്റ്റ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ