സംസാരിക്കാനൊന്നും പറ്റാത്ത അവസ്ഥ, ഓപ്പറേഷനും ചെയ്യാന്‍ പറ്റില്ല; മോളി കണ്ണമാലിയുടെ ആരോഗ്യനിലയെ കുറിച്ച് ബിനീഷ് ബാസ്റ്റിന്‍

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. നടിയെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ബിനീഷ് ബാസ്റ്റിന്‍ ഇപ്പോള്‍. മോളിയെ പ്രവേശിപ്പിച്ച ഗൗതം ആശുപത്രിയുടെ മുന്നില്‍ നിന്ന് സംസാരിക്കുന്ന ബിനീഷിന്റെ വീഡിയോയാണ് പുറത്തുവന്നത്.

ബിനീഷ് ബാസ്റ്റിന്റെ വാക്കുകള്‍:

മോളി ചേച്ചി ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നു. ചേച്ചി ഐസിയുവില്‍ തന്നെയാണ്. ഇത്രയും ദിവസമായിട്ട് വരാന്‍ പറ്റിയില്ല. ഇന്നാണ് വരാന്‍ കഴിഞ്ഞത്. എല്ലാവരും വന്നാല്‍ ചേച്ചിയെ കാണിക്കുകയൊന്നുമില്ല. പ്രായത്തിന്റെ ബുദ്ധിമുട്ടുകളും ശ്വാസകോശത്തിന്റെ പ്രശ്‌നങ്ങളുമൊക്കെ ഉണ്ടെന്നാണ് പരിചരിക്കുന്ന നഴ്സിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്. നല്ല രീതിയിലുള്ള ട്രീറ്റ്‌മെന്റ് കൊടുക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ അവസ്ഥ വളരെ മോശമാണ്.

എന്നെ കണ്ടപ്പോള്‍ ചേച്ചിക്ക് മനസിലായി. സംസാരിക്കാനൊന്നും പറ്റാത്ത അവസ്ഥയാണ്. ട്യൂബ് വഴിയാണ് ഫുഡ് കൊടുക്കുന്നത്. നമുക്ക് കാണുമ്പോള്‍ തന്നെ ഭയങ്കരമായി സങ്കടം വരും. ഇങ്ങനെയൊരു അവസ്ഥയില്‍ മോളി ചേച്ചിയെ കണ്ടിട്ടില്ല. എപ്പോഴും ചിരിച്ച് കളിച്ച് തമാശയായിട്ടേ ചേച്ചി സംസാരിക്കൂ. എന്റെ നാട്ടുകാരിയാണ് ചേച്ചി. ഞങ്ങളുടെ വീടുകള്‍ തമ്മില്‍ 2 കിലോ മീറ്റര്‍ വ്യത്യാസമേയുള്ളൂ. ഈ അവസ്ഥയില്‍ എല്ലാവരും ചേച്ചിയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളു.

ഏത് ആശുപത്രിയില്‍ കൊണ്ട് പോയാലും കൊടുക്കുന്ന ചികിത്സ തന്നെയാണ് ഇവിടെയും കൊടുക്കുന്നത്. ഓപ്പറേഷനൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ലങ്‌സില്‍ കഫക്കെട്ടുണ്ട്. ശ്വാസം എടുക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്. പ്രായത്തിന്റേതായ പ്രശ്നങ്ങളുമുണ്ട്. വല്ലാത്ത മോശമായൊരു അവസ്ഥയിലൂടെയാണ് ചേച്ചി കടന്ന് പോകുന്നത്. എല്ലാവരും പ്രാര്‍ഥിക്കണമെന്നേ എനിക്ക് പറയാനുള്ളൂ. മക്കളൊക്കെ പൈസയുടെ ആവശ്യത്തിനും മറ്റുമായി പോയിരിക്കുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക