ടെന്നീസ് ബോൾ ഉപയോഗിച്ച് കളിച്ചതുകൊണ്ടല്ല എനിക്ക് പരിക്ക് പറ്റിയത്; പരിഹാസ കമന്റിനെതിരെ മറുപടിയുമായി ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് ജാൻവി കപൂർ. 2018-ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്.

ജാൻവിയുടെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. രാജ്കുമാർ റാവുവും ചിത്രത്തിൽ ജാൻവിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിക്കറ്റ് പ്രമേയമാവുന്ന ചിത്രത്തിന് വേണ്ടി രണ്ട് വർശത്തോളം ജാൻവി ക്രിക്കറ്റ് പരിശീലിച്ചിരുന്നു.

ഇപ്പോഴിതാ അതിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ജാൻവി കപൂർ. ക്രിക്കറ്റ് പരിശീലനത്തിനിടെ തന്റെ തോളുകൾ സ്ഥാനം തെറ്റിയെന്നും, ഒരുപാട് കാലം ക്രിക്കറ്റ് പരിശീലിച്ചെന്നും ജാൻവി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ബിഹൈൻഡ് ദി സീൻ വീഡിയോയിൽ തനിക്കെതിരെ കമന്റുമായി എത്തിയ ഒരാളോട് മറുപടി പറഞ്ഞിരിക്കുകയാണ് ജാൻവി കപൂർ. ‘ടെന്നീസ് ബോൾ ഉപയോഗിച്ച് കളിച്ചതുകൊണ്ടാണോ ഇത്രയും വലിയ പരിക്ക്’ എന്നാണ് ഒരാൾ പരിഹാസ രൂപേണ ചോദിക്കുന്നത്.

“ഞാൻ സീസൺ ബോൾ ഉപയോഗിച്ച് ക​ളിച്ചപ്പോഴാണ് എനിക്ക് പരുക്കേറ്റത്. അതുകൊണ്ടാണ് ടെന്നീസ് ബോളിലേക്ക് മറേണ്ടി വന്നത്. നിങ്ങൾ ബാൻഡേജ് കാണുന്നില്ലേ. വീഡിയോ പരുക്കിന് ശേഷമുള്ളതാണ്. നിങ്ങൾ എന്നെ കളിയാക്കുന്നതിന് മുമ്പ് വീഡിയോ കണ്ടിരുന്നെങ്കിൽ, നിങ്ങളുടെ തമാശ കേട്ട് എനിക്കും ചിരിക്കാമായിരുന്നു.” എന്നാണ് ജാൻവി ഇതിന് നൽകിയ മറുപടി.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം