'ചെലവിനെ കുറിച്ച് ആലോചിക്കേണ്ട എല്ലാം അമ്മ നോക്കിക്കൊള്ളും' എന്ന് ഇടവേള ബാബു, മമ്മൂക്കയും ലാലേട്ടനുമൊക്കെ വിളിച്ച് ധൈര്യം പകര്‍ന്നു: ബീന ആന്റണി

കോവിഡ് ബാധിച്ച് ഗുരുതരാതവസ്ഥയില്‍ കഴിഞ്ഞ അനുഭവം പങ്കുവച്ച് നടി ബീന ആന്റണി. ഇത് തന്റെ രണ്ടാം ജന്മമാണ് എന്ന് തന്നെ പറയണമെന്ന് ബീന ആന്റണി പറയുന്നു. കോവിഡ് ബാധിച്ച് ശ്വാസം കിട്ടാതായപ്പോള്‍ മരണത്തെ മുന്നില്‍ കണ്ടു. ആ സമയത്താണ് ആളുകള്‍ക്ക് തന്നോടുള്ള സ്‌നേഹം ശരിക്കും മനസിലാകുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒക്കെ വിളിച്ച് ധൈര്യ പകര്‍ന്നതായും ബീന ആന്റണി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇത് തന്റെ രണ്ടാം ജന്മമാണെന്ന് പറയാം. കാരണം മരണത്തിന്റെ മുന്നില്‍ നിന്നാണ് വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറിയത്. പനിയായാണ് കോവിഡ് തുടങ്ങിയത്. വീട്ടില്‍ വിശ്രമിച്ചാല്‍ എല്ലാം ശരിയാകുമെന്ന് വിചാരിച്ച് ഗുളികയും കഴിച്ച് വീട്ടില്‍ തന്നെ കിടന്നു. കാരണം നേരത്തെ സഹോദരിക്ക് കോവിഡ് വന്നപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ് ചെയ്തത്. പെട്ടെന്നൊരു ദിവസം ശ്വാസംമുട്ടല്‍ കൂടി ഉടന്‍ ആശുപത്രിയിലേക്ക് പോയി.

ഐസിയുവും വെന്റിലേറ്ററും മുറികളുമെല്ലാം നിറഞ്ഞിരിക്കുകയായിരുന്നു. അവസാനം ഒരു മുറി കിട്ടി. ചികിത്സക്കിടെ പെട്ടെന്നൊരു ചുമ വന്നു. പിന്നെ ശ്വാസം കിട്ടാതായി. അടുത്ത് ആരും ഇല്ലായിരുന്നു. മരണത്തെ മുന്നില്‍ കണ്ടു. എങ്ങനെയോ നടന്ന് മുറിക്ക് പുറത്തെത്തി നഴ്‌സിനെ വിളിച്ചു. അവര്‍ ഓടിയെത്തി ഓക്‌സിജന്‍ തന്നു. മൂന്നു ദിവസം അതേ കിടപ്പായിരുന്നു. ആ സമയത്ത് ഡോക്ടര്‍മാര്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ വെന്റിലേറ്റര്‍ നോക്കിവയ്ക്കാന്‍ നിര്‍ദേശിച്ചു.

കാരണം ഏത് സമയവും ക്രിട്ടിക്കലാകാം എന്നതായിരുന്നു സ്ഥിതി. ആളുകള്‍ക്ക് എന്നോടുള്ള സ്‌നേഹം ശരിക്കും മനസ്സിലായത് കോവിഡ് വന്നപ്പോഴാണ്. മമ്മൂക്കയും ലാലേട്ടനുമൊക്കെ വിളിച്ച് ധൈര്യം പകര്‍ന്നു. എല്ലാവരുടെയും പ്രാര്‍ഥനയുടെ ഫലമായാകാം ദൈവം എനിക്ക് രണ്ടാം ജന്മം നല്‍കി. ആശുപത്രിയില്‍ ഒമ്പത് ദിവസത്തേക്ക് രണ്ട് ലക്ഷത്തിലധികം രൂപയാണ് ബില്ലായത്.

പെട്ടെന്ന് അത്രവലിയൊരു തുക എടുക്കാന്‍ കൈയിലുണ്ടായിരുന്നില്ല. അമ്മ സംഘടനയാണ് രണ്ടുല ക്ഷം രൂപ ബില്ലടക്കാന്‍ തന്നത്. അഡ്മിറ്റായ സമയം ഇടവേള ബാബുവിനെ വിവരം അറിയിക്കുക മാത്രമാണ് ചെയ്തത്. ചെലവിനെ കുറിച്ച് ആലോചിക്കേണ്ട എല്ലാം അമ്മ നോക്കിക്കൊള്ളും എന്ന് ബാബു പറഞ്ഞു എന്നും ബിന ആന്റണി വ്യക്തമാക്കി.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...