ഇവനൊരു ചുണക്കുട്ടനാണല്ലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, ഷൈന്‍ ടോം ചാക്കോയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അഭിനയ പ്രതിഭയെ പ്രശംസിച്ച് കുറിപ്പെഴുതി മലയാളസിനിമയുടെ ഹിറ്റ് സംവിധായകന്‍ ഭദ്രന്‍. ഷൈന്‍ സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമാരംഗത്തില്‍ നിന്നുള്ള ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ അഭിനയമികവിനേയും കഴിവിനെയും എടുത്തുപറഞ്ഞ് പ്രശംസിക്കുന്നുമുണ്ട് പോസ്റ്റില്‍.

ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്‍മാന്‍ ആയിരിക്കെ കണ്ട സിനിമകളില്‍ പലതിലും ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചിട്ടുണ്ടെന്നാണ് ഭദ്രന്‍ പറയുന്നത്.
ഒരു നടന്‍ എന്ന നിലയില്‍ താന്‍ പറയേണ്ട ഡയലോഗുകള്‍ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ശരീരഭാഷയിലും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ശബ്ദക്രമീകരണത്തിലും പറയുന്നതില്‍ ഷൈന്‍ സമര്‍ത്ഥനാണെന്നും സംവിധായകന്‍ പറയുന്നു.

മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്.
ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്‍മാന്‍ ആയി ഇരിക്കെ, ഏറെ സിനിമകള്‍ കാണുകയുണ്ടായി.

പലതിലും ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താന്‍ പറയേണ്ട ഡയലോഗുകള്‍ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേര്‍ന്ന് നില്‍ക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, a genuine actor will form. ഇയാള്‍ ഇക്കാര്യത്തില്‍ സമര്‍ത്ഥനാണ്.

ഏറ്റവും ഒടുവില്‍ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്നത്. മോനേ കുട്ടാ, നൈസര്‍ഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങള്‍ കാഴ്ച്ചയില്‍ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങള്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്ത raw material ആണെന്ന് ഓര്‍ക്കുക

Latest Stories

ബുംറ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടിയേനെ, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം: മൈക്കിൾ വോൺ

'ധോണിയെ ഞാൻ വല്ലാതെ മിസ് ചെയുന്നു' എന്ന് ചാഹർ, 'എന്നാൽ നിന്നെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നില്ല' എന്ന് ധോണി; ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ലാതെ താരങ്ങൾ

അക്‌സർ നല്ല ദേഷ്യത്തിലായിരുന്നു, അവനോട് ഞാൻ ചെയ്തത് തെറ്റായി പോയി: സൂര്യകുമാർ യാദവ്

'ബംഗ്ലാദേശികൾ ഞങ്ങളുടെ സഹോദരങ്ങൾ' എന്ന് പറഞ്ഞ സൽമാനെ വിവാദപരമായ പുറത്താക്കി; സംഭവം ഇങ്ങനെ

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ജാമ്യം കിട്ടി വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..

തകര്‍ന്നടിയുന്ന രൂപ, ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച; 95ലേക്ക് ഇടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

വ്യാജമായി പേര് ചേര്‍ത്തു, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യത്തിന്റെ നോട്ടീസ്; ചരിത്രത്തിലാദ്യം