വിനീത് ശ്രീനിവാസന്‍ ചിത്രം ‘ഹൃദയ’ത്തിലെ പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ സംവിധായകന്‍ ഭദ്രന്‍. പൂത്തുലഞ്ഞു നില്‍ക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടില്‍ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ പോലൊയാണ് പ്രണവിനെ കണ്ടപ്പോള്‍ തോന്നിയതെന്ന് ഭദ്രന്‍ പറയുന്നു.
സംസാരത്തിലും ശരീരഭാഷയിലും അച്ഛന്‍ മോഹന്‍ലാല്‍ നിന്നും പകര്‍ന്നു കിട്ടയത് അതുപോലെ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു
ഫേസ്ബുക്ക് കുറിപ്പ്
പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകര്‍ വാട്സാപ്പിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു , ഒരു അഭിനേതാവിന്റെ നല്ല പെര്‍ഫോമന്‍സിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രന്‍ സര്‍ എന്തേ ‘ഹൃദയ’ത്തിലെ പ്രണവിനെ മറന്നു പോയി.
സത്യസന്ധമായും മറന്നതല്ല, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി. പൂത്തുലഞ്ഞു നില്‍ക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടില്‍ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി, ‘ഹൃദയ’ത്തിലെ പ്രണവ്. എന്ത് ഗ്രേസ്ഫുള്‍ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനില്‍ നിന്നും പകര്‍ന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു.