എംജിആറും കമല്‍ഹാസനുമെല്ലാം എടുക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയ സിനിമയാണിത്, അതിയായ വേദന കാരണം ചെയ്യാനാകില്ലെന്ന് കരുതി: ബാബു ആന്റണി

മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ലെ വേഷം തനിക്ക് ചെയ്യാന്‍ കഴിയില്ല എന്നാണ് കരുതിയിരുന്നതെന്ന് നടന്‍ ബാബു ആന്റണി. കോവിഡ് കാരണം വരുന്ന പ്രൊജക്ടുകളെല്ലാം നിരസിക്കുകയായിരുന്നു. പൊന്നിയിന്‍ സെല്‍വനില്‍ കുതിര പുറത്തിരുന്നുള്ള സംഘട്ടന രംഗങ്ങള്‍ ഒക്കെ അതികഠിനമാണ്. പരിക്കേറ്റതോടെ ചെയ്യാന്‍ കഴിയില്ല എന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നതായും താരം പറയുന്നു.

ഈ സിനിമയിലെ മറ്റു താരങ്ങള്‍ക്കെല്ലാം കുതിര സവാരിയും ആയോധനകലകളും ഒക്കെ അറിയാം. യുദ്ധരംഗത്ത് കുതിര പുറത്തിരുന്നുള്ള സംഘട്ടന രംഗങ്ങള്‍ ഒക്കെ വളരെ കഠിനമാണ്. അതെല്ലാം ആലോചിച്ചു രണ്ടു മനസിലായിരുന്നു താന്‍. എങ്കിലും മണി സര്‍ ആണല്ലോ, നോ പറയാന്‍ ബുദ്ധിമുട്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി എത്തിയപ്പോള്‍ താരത്തിന് ഫ്ളൈറ്റില്‍ വെച്ച് ഒരു ഉളുക്ക് ഉണ്ടായി.

അതിയായ വേദന കാരണം ഈ സിനിമ തനിക്ക് ചെയ്യാന്‍ കഴിയില്ല എന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്യുമെന്ന് നടന്‍ കരുതിയിരുന്നു. എങ്കിലും മണിരത്നം ആ കഥാപാത്രത്തിന്റെ കാര്യത്തില്‍ വളരെ ഉറച്ച തീരുമാനത്തില്‍ ആയിരുന്നു. ഏതൊരു നടനും ആഗ്രഹിക്കുന്ന സംവിധായകന്‍ എന്നതിലുപരി മണിരത്നം എന്ന വ്യക്തി വളരെ ജന്റ്‌റില്‍ ആണ്.

റിസ്‌ക് എടുക്കുവാന്‍ ആവേശമുള്ള ആളാണ് അദ്ദേഹം. എംജിആറും കമല്‍ഹാസനുമെല്ലാം എടുക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയ ഒരു സിനിമയാണിത്. ‘ചെയ്‌തെടുക്കാന്‍ ബുദ്ധിമുട്ട്’ എന്നത് ഈ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഉണ്ട് എന്നും ബാബു ആന്റണി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പൊന്നിയിന്‍ സെല്‍വനില്‍ കൊടികന്‍ എന്ന കഥാപാത്രമായാണ് ബാബു ആന്റണി വേഷമിടുന്നത്.

Latest Stories

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്

'ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് ആഗ്രഹിച്ചത്'; വല്ലാത്തൊരു സമാധാനക്കേടിലാണ്, വിധി വന്നശേഷം പെൺകുട്ടിയെ വിളിച്ചിട്ടില്ല; ലാൽ

തിരഞ്ഞെടുപ്പ് ദിവസം അടൂര്‍ പ്രകാശിന്റെ മലക്കം മറിച്ചില്‍, താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പം; കെപിസിസി തള്ളിപ്പറഞ്ഞതോടെ ദിലീപ് പിന്തുണയില്‍ തിരുത്തല്‍

ആർ ശ്രീലേഖയുടെ 'പ്രീ പോൾ സർവേ' പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ