നൂറ് ശതമാനം കൃത്യനിഷ്ഠയുള്ള നടന്‍, അടുത്ത സിനിമയില്‍ ആദ്യം പരിഗണിക്കുക ഷൈനിനെ: ബി. ഉണ്ണികൃഷ്ണന്‍

നൂറ് ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള അഭിനേതാവാണ് ഷൈന്‍ ടോം ചാക്കോയെന്ന് ബി. ഉണ്ണികൃഷ്ണന്‍. അടുത്ത സിനിമ ഒരുക്കുമ്പോള്‍ ഷൈനിനെ ആയിരിക്കും ആദ്യം പരിഗണിക്കുക എന്നാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്.

വി.കെ പ്രകാശ് ചിത്രം ‘ലൈവി’ന്റെ ഓഡിയോ ലോഞ്ചിലാണ് ബി. ഉണ്ണികൃഷ്ണന്‍ സംസാരിച്ചത്. ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

”ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിംഗിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേത് ആയിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്.”

”ഒരു അഭിനേതാവെന്ന നിലയില്‍ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈന്‍ ടോം ചാക്കോ” എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. സംവിധായകന്റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഷൈന്‍ എത്തിയിരുന്നു.

അതേസമയം, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, മംമ്ത മോഹന്‍ദാസ്, പ്രിയ വാര്യര്‍ എന്നിവരാണ് ലൈവ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വ്യാജ വാര്‍ത്തകള്‍ എങ്ങനെ ബാധിക്കുന്നുവെന്നും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രം പറയുന്നത്.

Latest Stories

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്

'വിപണി ഇടപെടൽ പ്രവർത്തനങ്ങൾ'; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ