രണ്ടാമൂഴം എംടിയുടെ സ്വപ്ന സിനിമ; നല്ല സംവിധായകനെ കിട്ടിയാൽ സിനിമ സംഭവിക്കും; തുറന്നുപറഞ്ഞ് അശ്വതി വി നായർ

എംടിയുടെ ചെറുകഥകളെ ആസ്പദമാക്കി ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രം പുറത്തുവന്നതിന് പിന്നാലെ വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ് ‘രണ്ടാമൂഴം’. എംടിയുടെ സാഹിത്യ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സൃഷ്ടിയെന്ന് വായനക്കാരും നിരൂപകരും ഒന്നടങ്കം അഭിപ്രായപ്പെട്ട കൃതിയാണ് രണ്ടാമൂഴം. അതുവരെ കേട്ടുശീലിച്ച മഹാഭാരത കഥയിൽ നിന്നും വ്യത്യസ്തമായി ഭീമനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ രണ്ടാമൂഴം ഇന്നും വായനക്കാരാൽ ഏറെ ആഘോഷിക്കപ്പെടുന്നുണ്ട്.

എംടിയുടെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി രണ്ടാമൂഴം ഒരുങ്ങുന്നുവെന്ന വാർത്തകൾ അടുത്തിടെ വരെ സജീവമായിരുന്നു. എന്നാൽ ആ പ്രൊജക്ട് പിന്നീട് ഡ്രോപ്പ് ആവുകയാണുണ്ടായത്. എന്നാൽ ഇപ്പോഴിതാ രണ്ടാമൂഴം സിനിമയായി വരാനുള്ള സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് എംടിയുടെ മകൾ അശ്വതി വി നായർ.

രണ്ടാമൂഴം സിനിമയായി കാണണമെന്ന് എംടിക്ക് ഒരുപാട് ആഗ്രഹമുണ്ടെന്നാണ് അശ്വതി പറയുന്നത്. എന്നാൽ കഥയോട് നൂറ് ശതമാനം നീതിപുലർത്താൻ കഴിയുന്ന ഒരു സംവിധായകനെയാണ് ആദ്യം ആവശ്യമെന്നും, പ്രീ പ്രൊഡക്ഷൻ വർക്കുകൾ വേണ്ടി മാത്രം രണ്ട് വർഷത്തോളം ആവശ്യമാണെന്നും അശ്വതി പറയുന്നു.

“രണ്ടാമൂഴം വലിയൊരു സിനിമയാണ്, വലിയൊരു പ്രൊജക്ടാണ്. അതിനെ കൃത്യമായിട്ട് മനസ്സിലാക്കാനും പ്ലേസ് ചെയ്യാനും സാധിക്കുന്ന സംവിധായകനെയാണ് അതിന് ആവശ്യം. അയാൾ ആ കഥയോട് നൂറ് ശതമാനം നീതി പുലർത്തുന്ന ഒരാൾ ആയിരിക്കണം.

പ്രീ പ്രൊഡക്ഷന് തന്നെ ഒന്നര രണ്ട് വർഷത്തോളം ആവശ്യമാണ്. ആ സിനിമ എക്സിക്യൂട്ട് ചെയ്യണം എന്ന താൽപര്യം എനിക്കുണ്ട്. കാരണം അത് സിനിമയായി കാണാൻ അച്ഛൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. മലയാളികളും അതിന് വേണ്ടി കാത്തിരിക്കുന്നുണ്ട്. അത് നടപ്പിലാക്കണം എന്നുള്ളത് എന്റെ ആഗ്രഹമാണ്.” എന്നാണ് ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ അശ്വതി പറഞ്ഞത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്