ആ ഒറ്റക്കാരണത്താല്‍ ആടുജീവിതം ഗ്രാമിയില്‍ നിന്നും തള്ളിക്കളഞ്ഞു; വെളിപ്പെടുത്തി എആര്‍ റഹ്‌മാന്‍

ഗ്രാമി അവാര്‍ഡിനായി ‘ആടുജീവിതം’ സിനിമയുടെ സൗണ്ട് ട്രാക്ക് അയച്ചെങ്കിലും അയോഗ്യമാക്കപ്പെട്ടുവെന്ന് സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍. ബ്ലെസിയുടെ സംവിധാനത്തില് പൃഥ്വിരാജ് നായകനായ ചിത്രത്തിലെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പുരസ്‌കാരത്തിനായുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ് ഗ്രാമിയില്‍ നിന്നും അയോഗ്യമാക്കപ്പെട്ടത് എന്നാണ് റഹ്‌മാന്‍ പറയുന്നത്.

”ഗ്രാമിക്കും ഓസ്‌കറിനുമൊക്കെ ഒരുപാട് മാനദണ്ഡങ്ങളുണ്ട്. അതെല്ലാം നൂറ് ശതമാനം പാലിച്ചെങ്കില്‍ മാത്രമേ പുരസ്‌കാരത്തിന് പരിഗണിക്കൂ. ആടുജീവിതം എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവര്‍ നിര്‍ദേശിച്ച ദൈര്‍ഘ്യത്തേക്കാള്‍ ഒരു മിനിറ്റ് കുറവായിപ്പോയി സംഗീതത്തിന്.”

”ആ ഒറ്റക്കാരണത്താല്‍ എന്റെ ട്രാക്ക് തള്ളിക്കളഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഓസ്‌കറിനും ഗ്രാമിക്കും വേണ്ടി പൊന്നിയില്‍ സെല്‍വന്റെ ഒന്നും രണ്ടും ഭാഗങ്ങളിലെ സൗണ്ട് ട്രാക്കുകള്‍ അയയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അതിനും സാധിച്ചില്ല. ചില പ്രതികൂല കാര്യങ്ങളുണ്ടായതോടെ പിന്‍മാറുകയായിരുന്നു.”

”എല്ലാ സാഹചര്യവും അനുകൂലമാകുമ്പോള്‍ മാത്രമല്ലേ അതൊക്കെ ചെയ്യാന്‍ പറ്റൂ. ഗ്രാമിയുടെ ടിക് ബോക്‌സ് നാം വിചാരിക്കുന്നതിലും വലുതാണ്. അവര്‍ പറയുന്ന മാനദണ്ഡങ്ങള്‍ മുഴുവന്‍ ശരിയായെങ്കില്‍ മാത്രമേ പുരസ്‌കാരത്തിന് പരിഗണിക്കൂ” എന്നാണ് എആര്‍ റഹ്‌മാന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം രണ്ട് സിനിമകളിലെ തന്റെ സംഗീതം ഗ്രാമിക്കായി അയച്ചിട്ടുണ്ട്. ബെസ്റ്റ് കോംപിലേഷന്‍ ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്‌കോര്‍ സൗണ്ട്ട്രാക്ക് ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് സുഷിന്‍ അയച്ചിരിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി