ആ സിനിമയിലെ ഗാനങ്ങള്‍ ഹിറ്റ് ആയിട്ടും മലയാളം വിട്ടു, അതിനൊരു കാരണമുണ്ട്..; വ്യക്തമാക്കി എര്‍.ആര്‍ റഹ്‌മാന്‍

എന്നും സിനിമാപ്രേമികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമാണ് മണിരത്‌നത്തിന്റെ ‘റോജ’. സംഗീതസംവിധായകനായി എ.ആര്‍ റഹ്‌മാന്‍ അരങ്ങേറ്റം കുറിച്ച സിനിമ കൂടിയാണിത്. സിനിമയ്‌ക്കൊപ്പം തന്നെ ചിത്രത്തിലെ പാട്ടുകളും രാജ്യമെമ്പാടുമുള്ള ആസ്വാദകര്‍ ഏറ്റെടുത്തിരുന്നു. ആദ്യ ചിത്രം റോജയ്ക്ക് ശേഷം ‘യോദ്ധ’ എന്ന ചിത്രത്തിന് വേണ്ടിയാണ് എ.ആര്‍ റഹ്‌മാന്‍ ഗാനങ്ങള്‍ ഒരുക്കിയത്.

എന്നാല്‍ യോദ്ധയ്ക്ക് പിന്നാലെ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റഹ്‌മാന്‍ വീണ്ടും മലയാളത്തില്‍ എത്തിയത്. 30 വര്‍ഷത്തിനിപ്പുറം 2022ല്‍ ‘മലയന്‍കുഞ്ഞ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് റഹ്‌മാന്‍ പിന്നീട് സംഗീതം ഒരുക്കിയത്. ഇത് കൂടാതെ ഇനി റിലീസിന് ഒരുങ്ങുന്ന ‘ആടുജീവിതം’ സിനിമയ്ക്കും റഹ്‌മാന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

യോദ്ധയിലെ ഗാനങ്ങള്‍ വന്‍ ഹിറ്റ് ആയിട്ടും തുടര്‍ന്ന് മലയാളത്തില്‍ എത്താതിരുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് എ.ആര്‍ റഹ്‌മാന്‍ ഇപ്പോള്‍. മലയാള സിനിമ തനിക്ക് വീട് പോലെയാണ് എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാമെന്ന് കരുതി, അതാണ് ഇടവേളയ്ക്ക് കാരണമായത് എന്നാണ് എ.ആര്‍ റഹ്‌മാന്‍ മനോരമ ന്യൂസിനോട് പറഞ്ഞിരിക്കുന്നത്.

യോദ്ധയ്ക്ക് ശേഷം ഒരേസമയം തന്നെ ഒരുപാട് പ്രോജക്ടുകള്‍ ഏറ്റെടുക്കേണ്ടി വന്നു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളില്‍ നിന്നും ഇന്ത്യയ്ക്ക് പുറത്തു നിന്നും വലിയ പ്രോജക്ടുകള്‍ വന്നു. എപ്പോള്‍ വേണമെങ്കിലും മലയാളത്തിലേക്ക് തിരിച്ചു വരാമായിരുന്നു. ഇവിടെയാണല്ലോ തുടങ്ങിയത്. അച്ഛന്‍, ആര്‍.കെ ശേഖര്‍ തുടങ്ങിയതും മലയാളത്തിലാണ്.

മലയാള സിനിമ ശരിക്കും വീട് പോലെ തന്നെയാണ്. ചിലപ്പോഴെല്ലാം നമ്മള്‍ നാടുചുറ്റി തിരികെ വീട്ടിലെത്താറില്ലേ, അതുപോലെ. കരിയറിലെ ആദ്യത്തെ ആറ് വര്‍ഷം താന്‍ മലയാളത്തിലെ സംഗീതസംവിധായകര്‍ക്ക് വേണ്ടി ഇന്‍സ്ട്രുമെന്റ്‌സ് വായിച്ചിരുന്നു. അതാണ് എന്റെ അടിത്തറ. അതുകൊണ്ടുതന്നെ എപ്പോള്‍ വേണമെങ്കിലും എനിക്ക് തിരിച്ചുവരാം എന്ന് ചിന്തിച്ചിരുന്നു. അതാണ് ഇടവേളയ്ക്ക് കാരണമായത് എന്നാണ് എ.ആര്‍ റഹ്‌മാന്‍ പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി