ഏതു നായകന്‍ വേണം എന്ന് എന്നോട് ചോദിച്ച സന്ദര്‍ഭം ഉണ്ട്, മലയാള നടിമാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഒരു കാര്യമാണ് ഭാഗ്യ നായികയും ഭാഗ്യം കെട്ട നായികയും: അപര്‍ണ്ണ ബാലമുരളി

മലയാളത്തില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്തു കയ്യടി നേടിയ നായിക അപര്‍ണ ബാലമുരളി ഇപ്പോള്‍ തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക മനം കവര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ “മലയാളത്തിലെ ഭാഗ്യ നായിക” എന്ന് തന്നെക്കുറിച്ച് സിനിമാക്കാര്‍ക്കിടെയിലെ പൊതുവേയുള്ള പറച്ചിലിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടി.

“എന്റെ അടുത്തു വരുന്ന സിനിമകള്‍ എനിക്ക് ആദ്യ പരിഗണന നല്‍കുന്നതായി തോന്നിയിട്ടുണ്ട്. ഇത് അപര്‍ണ ഒക്കെ പറഞ്ഞിട്ട് വേണം എനിക്ക് ഇത് മറ്റൊരാളോട് പറയാന്‍ എന്നാണ് പലരും എന്നോട് പറഞ്ഞിട്ടുള്ളത്. “എനിക്കൊപ്പം അഭിനയിക്കാന്‍ ഏതു നായകന്‍ വേണം” എന്ന് ചോദിച്ച സന്ദര്‍ഭം ഉണ്ടായിട്ടുണ്ട്.

പൊതുവേ ഞാന്‍ അങ്ങനെ അഭിപ്രായം പറയുന്ന ഒരാള്‍ അല്ല. പക്ഷേ അങ്ങനെയൊരു ചോദ്യം വന്നിട്ടുണ്ട്. കൂടുതലും ഫീമെയില്‍ സബ്ജക്റ്റിനു പ്രാധാന്യമുള്ള സിനിമകളിലാണ് അങ്ങനെയുള്ള ചോദ്യം വരുന്നത്. പൊതുവേ മലയാളത്തില്‍ നടിമാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഒരു കാര്യമാണ് ഭാഗ്യ നായിക. എന്നതും ഭാഗ്യം കെട്ട നായിക എന്നതും.

ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം അത്യാവശ്യം നന്നായി വന്നിട്ടുള്ളത് കൊണ്ട് എനിക്ക് ഭാഗ്യ നായിക എന്ന ലേബലാണ് പലരും ചാര്‍ത്തി തന്നിട്ടുള്ളത്. അങ്ങനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ നമുക്കും ഒരു സന്തോഷമാണ്”. അപര്‍ണ ബാലമുരളി പറയുന്നു.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!