തിയറ്റര്‍ വര്‍ക്ക് ഷോപ്പുകളില്‍ ബോളിവുഡ് താരങ്ങളോട് പങ്കെടുക്കാൻ പറയുമ്പോൾ ജിമ്മില്‍ പോവുന്നുണ്ടെന്നാണ് അവര്‍ മറുപടി പറയുന്നത്; തുറന്നുപറഞ്ഞ് അനുരാഗ് കശ്യപ്

ഇന്ത്യൻ സിനിമയിൽ ശക്തമായ ഫാൻ ബേസുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. നിരവധി പ്രേക്ഷക- നിരൂപ പ്രശംസകൾ നേടിയ ചിത്രങ്ങളാണ് അനുരാഗ കശ്യപ് കരിയറിലുടനീളം സംവിധാനം ചെയ്തിട്ടുള്ളത്. സംവിധായകൻ എന്നതിലുപരി നടനായും നിർമ്മാതാവായും സിനിമയുടെ എല്ലാ മേഖലകളിലും സജീവമാണ് അനുരാഗ് കശ്യപ്.

ബോളിവുഡിലെ മാസ് മസാല സിനിമകളിൽ നിന്നും വ്യത്യസ്തമായി നവീനമായൊരു ആഖ്യാന ശൈലി തന്റെ സിനിമകളിലൂടെ കൊണ്ടുവരാൻ അനുരാഗ് കശ്യപ് എപ്പോഴും ശ്രമിക്കാറുണ്ട്. സണ്ണി ലിയോണിനെ പ്രധാന കഥാപാത്രമായൊരുക്കിയ ‘കെന്നഡി’ എന്ന ചിത്രമാണ് അനുരാഗ് കശ്യപിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ
മലയാള സിനിമകളെ കുറിച്ചും ബോളിവുഡിനെ കുറിച്ചും സംസാരിക്കുകയാണ് അനുരാഗ് കശ്യപ്.

സൂപ്പർ സ്റ്റാഡം എന്ന ആശയത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും, ഭ്രമയുഗം എന്ന ചിത്രം ചെയ്ത അതേ മമ്മൂട്ടിയാണ് കാതൽ എന്ന ചിത്രം ചെയ്തതെന്നും, എന്നാൽ ബോളിവുഡിൽ ഇത്തരത്തിലുള്ള ഒന്നും നടക്കില്ലെന്നും പറഞ്ഞ അനുരാഗ് കശ്യപ്, തിയറ്റര്‍ വര്‍ക്ഷോപ്പുകളില്‍ താരങ്ങളോട് പങ്കെടുക്കാൻ താൻ പറയുമ്പോൾ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെന്നാണ് അവർ തനിക്ക് മറുപടി തരുന്നതെന്നും കൂട്ടിചേർത്തു.

“സൂപ്പര്‍സ്റ്റാര്‍ഡം എന്ന ആശയത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ഒരു നടനെന്ന നിലയില്‍ മമ്മൂട്ടി തന്റെ കരിയറിലെ ഈ ഘട്ടത്തില്‍ വളരെയധികം പരീക്ഷണങ്ങള്‍ക്ക് മുതിരുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു വശത്ത് അദ്ദേഹം ഭ്രമയുഗത്തില്‍ പിശാചായി എത്തുന്നു, മറുവശത്ത് കാതല്‍: ദി കോര്‍ എന്ന സിനിമയും ചെയ്തു.

നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്നു. അദ്ദേഹം സംവിധായകരില്‍ വിശ്വസിച്ച് മുന്നോട്ട് പോകുന്നു. ബോളിവുഡ് താരങ്ങള്‍ അതിന് തയ്യാറാകുന്നില്ല. ഒരു സംവിധായകന്‍ അവരെ സമീപിക്കുമ്പോള്‍ അയാളുടെ പേരില്‍ ഹിറ്റ് ഉണ്ടോ എന്നതാണ് അവര്‍ നോക്കുന്നത്. അഭിനേതാക്കളുടെ ഇത്തരം സമീപനം സംവിധായകര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

ദക്ഷിണേന്ത്യയില്‍ നിങ്ങള്‍ ചെയ്ത സിനിമ ചെറുതാണെങ്കിലും അത് നല്ലതായാല്‍ മതി. അവിടുത്തെ അഭിനേതാക്കള്‍ ആ സംവിധായകനൊപ്പം അടുത്ത സിനിമ ചെയ്യാന്‍ തയ്യാറാകും. ബോളിവുഡിലെ പല താരങ്ങളോടും തിയറ്റര്‍ വര്‍ക്ഷോപ്പുകളില്‍ പങ്കെടുക്കാന്‍ ഞാന്‍ പറയാറുണ്ട്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെന്നാണ് അവര്‍ മറുപടി പറയുന്നത്.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറയുന്നത്.

അതേസമയം ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അനുരാഗ് കശ്യപ്. നിതിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം ‘മഹാരാജ’ എന്ന ചിത്രത്തിലും വില്ലനായാണ് അനുരാഗ് കശ്യപ് എത്തുന്നത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്