' ലാലേട്ടനും ജിത്തുവേട്ടനും ഓടി വന്ന് വിന്‍ഡോയില്‍ മാന്തുന്നു': അനുഭവം പങ്കുവെച്ച് അനുമോഹന്‍

ട്വല്‍ത്ത്മാനില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ അനുമോഹന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ അനുഭവം പങ്കുവെച്ചത്.

ഒരുദിവസം ലാലേട്ടന്റെയും നന്ദുചേട്ടന്റെയും സീന്‍ ഷൂട്ട് ചെയ്യുകയാണ്. ഞങ്ങള്‍ക്ക് അന്ന് രാത്രി ഒരു പണിയും ഇല്ല. അനുശ്രീ,ലിയോണ, അനുസിതാര, അതിഥി ഇവര്‍ക്കെല്ലാം പ്രേതങ്ങളെ പേടിയാണ്.

എല്ലാവരും കൂടി എന്റെ റൂമില്‍ ഇരുന്ന് ഓജോ ബോര്‍ഡ് കളിക്കാന്‍ തീരുമാനിച്ചു. ലൈറ്റ് ഓഫ് ചെയ്തു, മെഴുകുതിരിയൊക്കെ കത്തിച്ച് റെഡിയായി. ഞാനും ചന്തുവും ഇടയ്ക്കിടെ പേടിപ്പിക്കാന്‍ ഓരോ ശബ്ദങ്ങളും ഇട്ടുകൊടുക്കുന്നുണ്ട്. ഇവിടെ ഓജോ ബോര്‍ഡ് കളിക്കുന്ന കാര്യം ആരോ പറഞ്ഞ് ലൊക്കേഷനില്‍ എല്ലാവരും അറിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ ജനലില്‍ ആരോ മാന്തുന്ന ശബ്ദമൊക്കെ കേള്‍ക്കുന്നു. ഞങ്ങളെ കൂടാതെ മൂന്നാമത്തെ ആളാരാണെന്ന് ഞാനും ചന്തുവും പരസ്പരം നോക്കുകയാണ്, സംഭവം ബ്രേക്ക് പറയുമ്പോള്‍ ലാലേട്ടനും ജിത്തുവേട്ടനും ഓടി വന്ന് നമ്മുടെ വിന്‍ഡോയില്‍ മാന്തുന്നതാണ്. ആദ്യമൊക്കെ എല്ലാവരും വിചാരിച്ചിരുന്നത് അത് യഥാര്‍ത്ഥ പ്രേതമാണെന്നാണ് . പിന്നീടാണ് ആ രഹസ്യം പൊട്ടിച്ചത്. അനു മോഹന്‍ പറഞ്ഞു.

Latest Stories

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ