ഇങ്ങനെ ആത്മസുഖം കണ്ടെത്തുവരുടെ മനോരോഗം മനസിലാകും, വ്യാജ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്ന ആളുകളോട് സഹതാപം: ആന്റണി വര്‍ഗീസ്

മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ് ആന്റണി വര്‍ഗീസ് ചിത്രം ‘ദാവീദ്’. ഇതിനിടെ തന്റെ സിനിമയുടെത് എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ ദാവീദിന്റെത് അല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആന്റണി വര്‍ഗീസ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍, വ്യാജ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.

”ദാവീദിന്റെ പഞ്ചില്‍ ബ്രോയുടെ കിളി പറന്നു” എന്ന ക്യാപ്ഷനോടെ എത്തിയ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ് ആന്റണിയുടെ കുറിപ്പ്. ”ദാവീദ് സിനിമയുടെ പോസ്റ്റര്‍ എന്ന വ്യാജേന ഒരു പോസ്റ്റര്‍ കാണാന്‍ ഇടയായി. ഈ പോസ്റ്ററിന് ദാവീദ് ടീമുമായി യാതൊരുവിധ ബന്ധവുമില്ല.”

”ഇത്തരം പോസ്റ്ററുകള്‍ ഒരു സിനിമാ പ്രവര്‍ത്തകരും മറ്റൊരു സിനിമയെ തകര്‍ക്കാനോ അപകീര്‍ത്തിപെടുത്താനോ ഉപയോഗിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതുപോലുള്ള പോസ്റ്ററുകള്‍ ഉണ്ടാക്കി ആത്മസുഖം കണ്ടെത്തുവരുടെ മനോരോഗ സ്വഭാവം നമുക്കു മനസിലാക്കാം.”

”എന്നാല്‍ ഈ ഒരു കാലത്തും ഇതൊക്കെ വിശ്വസിച്ചു മേല്‍പറഞ്ഞ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്ന ആളുകളോട് സഹതാപം അല്ലാതെ മറ്റൊന്നും തോന്നുന്നില്ല. നല്ല സിനിമകള്‍ എന്നും വിജയിക്കുക തന്നെ ചെയ്യും” എന്നാണ് ആന്റണി വര്‍ഗീസ് കുറിച്ചിരിക്കുന്നത്.

അതേസമയം, ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ പടമായാണ് എത്തിയത്. ലോകപ്രശസ്തനായ ഒരു ബോക്സറും കഥാനായകനായ ആഷിക്ക് അബുവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ദാവീദ് പറയുന്നത്. സെഞ്ച്വറി മാക്സ്, ജോണ്‍ & മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി