കുറേ മുദ്രപത്രങ്ങളില്‍ ഒപ്പ് ഇടീപ്പിച്ചു, ട്രെയ്‌നില്‍ നിന്നും തള്ളിയിടാന്‍ നോക്കി.. എല്ലാം അവസാനിച്ചെന്ന് കരുതിയതാണ്: അഞ്ജലി നായര്‍

തമിഴ് നടന്റെ പ്രണയം നിഷേധിച്ചതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ് അഞ്ജലി നായര്‍. അയാളെ കൊണ്ട് ഭയങ്കര ഉപദ്രവമാണ് ഉണ്ടായിരുന്നത്. ലൊക്കേഷനില്‍ വന്ന് തന്നെ മണിക്കൂറുകളോളം നോക്കിയിരിക്കും. ട്രെയ്‌നില്‍ നിന്നും തള്ളിയിടാന്‍ നോക്കി. ഒടുവില്‍ താന്‍ പൊലീസ് പ്രൊട്ടക്ഷന്‍ വരെ ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ട് എന്നാണ് അഞ്ജലി പറയുന്നത്.

2009ല്‍ തമിഴിലാണ് താന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമയിലെ വില്ലനായി അഭിനയിച്ച നടന്‍ തന്നോട് പ്രണയാഭ്യര്‍ഥന നടത്തി. ആ സിനിമയുടെ സഹനിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. തന്റെ ചേച്ചി നടിയാണ്. അവര്‍ ഭരതരാജിന്റെ മകനെ വിവാഹം കഴിച്ച് തമിഴ്നാട്ടിലേക്ക് പോയിരുന്നു.

അതുപോലെ അഞ്ജലിക്കും തന്റെ പ്രണയം സ്വീകരിച്ചാല്‍ എന്താണെന്നാണ് പുള്ളി ചോദിച്ചത്. ഭയങ്കര ഉപദ്രവമാണ് പിന്നീട് ഉണ്ടായത്. താന്‍ അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനില്‍ വന്ന് മണിക്കൂറുകളോളം തന്നെ നോക്കി ഇരിക്കും. ട്രെയിനില്‍ കൂടെ കയറി തള്ളിയിടാന്‍ നോക്കി. ബാഗ് എടുത്തോണ്ട് ഓടും.

ഒടുവില്‍ ഇദ്ദേഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി പോലീസ് പ്രൊട്ടക്ഷന്‍ വരെ ചോദിക്കേണ്ട അവസ്ഥയിലേക്ക് താനെത്തി. ട്രെയിനില്‍ നിന്ന് കൊണ്ട് പോയ ബാഗ് അദ്ദേഹത്തിന്റെ സഹോദരി എത്തിച്ച് തരാമെന്ന് പറഞ്ഞ് പുള്ളിയുടെ അനിയത്തി വിളിച്ചിട്ട് അങ്ങോട്ട് പോയി. അയാള്‍ അവിടെ ഇല്ലെന്നും മലേഷ്യയിലേക്ക് പോയതാണെന്നും പറഞ്ഞിരുന്നു.

വീട്ടില്‍ എത്തിയപ്പോള്‍ സിനിമയുടെ പോസ്റ്റര്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു. മെയിന്‍ ഡോര്‍ കയറിയതും പുറത്ത് നിന്ന് ഡോര്‍ ലോക്ക് ആക്കി. നോക്കുമ്പോള്‍ അകത്ത് ആ വില്ലന്‍ നില്‍ക്കുകയാണ്. ആദ്യം പുള്ളി കൈയ്യില്‍ കരുതിയ വടി കൊണ്ട് തന്റെ മുട്ടിനിട്ട് അടിച്ചു. കൈയ്യില്‍ കത്തിയും ഉണ്ട്. അതോടെ എന്റെ ജീവിതം അവിടെ തീര്‍ന്നെന്ന് കരുതി.

മരിച്ച് പോകുമെന്ന് തന്നെ കരുതി. ഇനിയുള്ള സിനിമകളില്‍ താന്‍ നായികയാവാമെന്ന് പറഞ്ഞ് കുറേ മുദ്രപത്രങ്ങളില്‍ ഒപ്പ് ഇടീപ്പിച്ചു. ഒരു പ്രണയലേഖനം എഴുതിപ്പിച്ചു. ഇടയ്ക്ക് ഫോണ്‍ കൈയ്യില്‍ കിട്ടിയതോടെ അമ്മയെ വിളിച്ചു. അങ്ങനെയാണ് താന്‍ രക്ഷപ്പെട്ടത് എന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ പറയുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ