ബൗണ്‍സേഴ്‌സ് എടുത്ത് പറമ്പിലേക്കെറിയും എന്ന ഒറ്റക്കാരണം കൊണ്ട് ഞാന്‍ അടങ്ങി.. പൊരിവെയിലത്ത് നാല് ക്യാമറ വച്ചാണ് ഷൂട്ടിംഗ്; അനുഭവം പറഞ്ഞ് അനീഷ് ഉപാസന

‘ജയിലര്‍’ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ഗംഭീര പ്രതികരണമാണ് മോഹന്‍ലാലിന്റെ കാമിയോ റോളിന് ലഭിക്കുന്നത്. മാത്യു എന്ന മുംബൈ അധോലോക നായകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സ്‌ക്രീന്‍ ടൈം മാത്രമേ ഉള്ളൂവെങ്കിലും മാത്യുവിനെ മോഹന്‍ലാല്‍ ഉജ്ജ്വലമാക്കിയെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ജയിലറിലെ മോഹന്‍ലാലിന്റെ ഒരു രംഗം ചിത്രീകരിക്കുന്നതിന് സാക്ഷ്യം വഹിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന.

അനീഷ് ഉപാസനയുടെ കുറിപ്പ്:

അസിസ്റ്റന്റ് ഡയറക്ടര്‍ ലാല്‍ സാറിനെ വിളിക്കാന്‍ കാരവന്റെ അടുത്തെത്തിയപ്പോള്‍ ആരും ശ്രദ്ധിക്കാത്ത തരത്തില്‍ ഞാന്‍ അയാളോട് ചോദിച്ചു.. ”പൊളിക്കില്ലേ..??” അവനൊന്ന് ചിരിച്ചു. എനിക്കൊന്നും മനസ്സിലായില്ല പെട്ടെന്ന് കാരവനില്‍ നിന്നും ഇറങ്ങിയ ലാല്‍ സാര്‍..
”ഉപാസന പോയില്ലേ..??”
”ഇല്ല സാര്‍..സാറിനെയൊന്ന് ഈ ഡ്രസ്സില്‍ കണ്ടിട്ട് പോകാന്ന് കരുതി..”
”കണ്ടില്ലേ…എങ്ങനെയുണ്ട്…?”
”സാര്‍..ഒരു രക്ഷേം ഇല്ല…”
മറുപടിയെന്നോണം ഒരു ചെറിയ പുഞ്ചിരി..
പിന്നെ നേരെ ഷോട്ടിലേക്ക്…
ഒരു തുറസ്സായ സ്ഥലം
പൊരി വെയില്‍
..ഏകദേശം 4 ക്യാമറകള്‍.
ലാല്‍ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്..
പുറകിലായി വെയിലത്ത് കത്തിക്കരിഞ്ഞ് നില്‍ക്കുന്ന ഞാനും ??
സംവിധായകന്റെ ശബ്ദം.
”ലാല്‍ സാര്‍ റെഡി…??
”റെഡി സാര്‍…”
”റോള്‍ ക്യാമറ.. ആക്ഷന്‍…”
ലാല്‍ സാര്‍ ഒരു സ്റ്റെപ്പ് മുന്നിലേക്ക് വെച്ചു. ശേഷം കയ്യിലെ സിഗാര്‍ നേരെ ചുണ്ടിലേക്ക്…
എന്റെ പൊന്നേ…..മാസ്സ്…??
സത്യം പറഞ്ഞാല്‍ ആ റോഡില്‍ നിലത്ത് മുട്ടും കുത്തി നിന്ന് ഉറക്കെ ഉച്ചയുണ്ടാക്കിയാലോ എന്ന് വരെ ചിന്തിച്ചു..??
ബൗണ്‍സേഴ്‌സ് എടുത്ത് പറമ്പിലേക്കെറിയും എന്ന ഒറ്റക്കാരണം കൊണ്ട് ഞാന്‍ അടങ്ങി..
ശേഷം ഞാന്‍ ”സാര്‍ ഞാന്‍ പൊയ്‌ക്കോട്ടേ..?”
”ഇത്ര പെട്ടെന്നോ..??”
”എനിക്ക് ഇത് മതി സാര്‍…”
ചെറുതായൊന്ന് ചിരിച്ചു..
ഞാന്‍ തിരികെ നടക്കുമ്പോള്‍ ഒരു ചെറിയ ചിരിയോടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്നെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു..
അതേസമയം ഞാന്‍ കേള്‍ക്കുന്നത് ആ ഷോട്ടിന് തീയറ്ററില്‍ ലഭിക്കുന്ന കയ്യടികളും ആര്‍പ്പ് വിളികളും മാത്രമായിരുന്നു.
Yes…this s the mohanlal…
ഇനി വാലിബന്റെ നാളുകള്‍…
NB : നമ്മളെല്ലാം ആര്‍ത്ത് വിളിച്ചത് ലാല്‍ സാര്‍ ചെയ്ത സിംഗിള്‍ ഷോട്ട് ആണ്.

Latest Stories

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ

എന്റെ എല്ലാ കല്യാണത്തിനും വന്നയാളാണ് മമ്മൂക്ക, എന്നാണ് ഇനിയൊരു കല്യാണം എന്നായിരുന്നു അന്ന് ചോദിച്ചത്..: ദിലീപ്

അന്ന് റൊണാൾഡോയുടെ ഗോളിലൂടെ ഞങ്ങളെ ചതിച്ചു, ഇന്ന് സൗകര്യങ്ങൾ ഉണ്ടായിട്ടും റഫറി വീണ്ടും പണി തന്നു; മാഡ്രിഡിൽ സംഭവിച്ചതിനെക്കുറിച്ച് തോമസ് മുള്ളർ

ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോര്‍ന്നു, ചര്‍ച്ചയായി യുവാവിന്റെ ഭീഷണി; വിവാദം

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് പുറത്തെടുത്തത്; മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ നില്‍ക്കുന്നു; ആഞ്ഞടിച്ച് എംവി ഗോവിന്ദന്‍

കോഴിക്കോട് പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഞാൻ ആരാധിക്കുന്നത് രോഹിത്തിനെയോ സച്ചിനെയോ കോഹ്‍ലിയെയോ അല്ല, ബഹുമാനം നൽകുന്നത് ആ ഇന്ത്യൻ താരത്തിന് മാത്രം; തുറന്നടിച്ച് പാറ്റ് കമ്മിൻസ്

ഷാംപൂ കുപ്പി കാലിയാകുമ്പോള്‍ വെള്ളം ഒഴിച്ച് ഉപയോഗിക്കും.. പ്രമോഷന് ഡ്രസ് തിരയാന്‍ സമയമെടുക്കും, അതിനാല്‍ തോന്നുന്നത് ഇടും: വിജയ് ദേവരകൊണ്ട

ബൂത്തില്‍ പോലും സ്വന്തം ചിഹ്നം കാണിക്കാന്‍ സാധിക്കുന്നു; കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി