ഞങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും ഒരിടം തരണം.. '2018'ന് വേണ്ടി മറ്റ് സിനിമകളുടെ ഷോ ടൈം മാറ്റുന്നു; ആരോപണവുമായി അനീഷ് ഉപാസന

‘2018’ സിനിമയ്ക്ക് വേണ്ടി താന്‍ സംവിധാനം ചെയ്ത ‘ജാനകി ജാനേ’യുടേത് അടക്കമുള്ള സിനിമകളുടെ പ്രദര്‍ശന സമയം മാറ്റുന്നുവെന്ന ആരോപണവുമായി അനീഷ് ഉപാസന. മെയ് 12ന് ആണ് ജാനകി ജാനേ റിലീസ് ചെയ്തത്. സിനിമ മികച്ച അഭിപ്രായം നേടിയിട്ടും ചിത്രത്തിന് ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ ലഭിക്കുന്നില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. 2018 സിനിമയുടെ സംവിധായകനും നിര്‍മ്മാതാക്കള്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും തുറന്ന കത്ത് എന്ന് സംബോധന ചെയ്തുകൊണ്ടാണ് അനീഷ് ഉപാസനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അനീഷ് ഉപാസനയുടെ കുറിപ്പ്:

ആന്റോ ജോസഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തിയേറ്റര്‍ ഉടമകള്‍ക്കുമായി ഒരു തുറന്ന കത്ത്. ഞാന്‍ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസ്സന്‍ സംവിധാനം ചെയ്ത നെയ്മര്‍ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തിയറ്ററുകളില്‍ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ. 2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികള്‍ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെ പോലെ തന്നെ നിങ്ങള്‍ക്കുമറിയാം.

ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളില്‍ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഷോസ് തരുകയും (working days) ചെയ്യുന്ന തിയേറ്ററുകാരുടെ രീതികള്‍ വളരെ വിഷമം ഉണ്ടാക്കുന്നതാണ്.. എല്ലാവര്‍ക്കും 2018 എടുക്കാന്‍ പറ്റില്ല.. തിയേറ്ററുകള്‍ ഉണര്‍ന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്. സംശയമില്ല. അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനംപ്രതി ചേഞ്ച് ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലര്‍ച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും 2018 ഓടും.

പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങള്‍ തിയറ്ററില്‍ നിറയണമെങ്കില്‍ 1st ഷോയും 2nd ഷോയും വേണം. ദയവ് ചെയ്ത് സഹകരിക്കണം. 2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്. ഞങ്ങള്‍ക്ക് കൂടി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം തരാനാണ്. പല വാതിലുകളില്‍ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന് കത്തെഴുതുന്നത്. പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദര്‍ശന സമയം തോന്നിയത് പോലെയാക്കുമ്പോള്‍ മാനസികമായി ഞങ്ങള്‍ തളരുകയാണ്.

ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്. മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം. ജാനകി ജാനേയും സിനിമ തന്നെയാണ്. ഇനി വരാന്‍ പോകുന്നതും കൊച്ച് സിനിമകളാണ്. 2018 ഉം സിനിമയാണ്. എല്ലാം ഒന്നാണ്. മലയാള സിനിമ..! മലയാളികളുടെ സിനിമ..! ആരും 2018 ഓളം എത്തില്ലായിരിക്കും.. എന്നാലും ഞങ്ങള്‍ക്കൊപ്പവും ഒന്ന് നിന്ന് കൂടെ…
അനീഷ് ഉപാസന

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ