ആ വിഡ്ഢികള്‍ കാരണമാണ് എന്റെ ആരോഗ്യം നശിച്ചത്, എന്റെ കണ്ണീരിന് കാരണം അവരാണ്: അല്‍ഫോണ്‍സ് പുത്രന്‍

തന്റെ കണ്ണീരിനും ആരോഗ്യപ്രശ്‌നത്തിനും കാരണം തിയേറ്ററുടമകളാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്നെ പോലെ ഒരുപാട് എഴുത്തുകാരുടെ കണ്ണുനീര്‍ തിയേറ്ററുടമകള്‍ കാരണം വീണിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു. തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ വേണ്ടി ഇനി സിനിമ ചെയ്യില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് അല്‍ഫോണ്‍സിന്റെ പ്രതികരണം.

തന്റെ സുഹൃത്തുക്കളായ കാര്‍ത്തിക് സുബ്ബരാജ്, ബോബി സിന്‍ഹ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രം അല്‍ഫോണ്‍സ് പുത്രന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. സംവിധായകന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആയിരുന്നു കമന്റുകള്‍ എത്തിയത്.

നേരത്തെ തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ബാധിച്ചു, അതുകൊണ്ട് സിനിമ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ രംഗത്തെത്തിയിരുന്നു. തന്റെ പോസ്റ്റിന് താഴെയെത്തിയ കമന്റുകള്‍ക്ക് നല്‍കിയ മറുപടിയിലാണ് തിയറ്റര്‍ ഉടമകളെ സംവിധായകന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്.

്”തിയേറ്ററില്‍ വേണോ വേണ്ടേ എന്ന് മാത്രം ഞാന്‍ തീരുമാനിച്ചിട്ടില്ല. തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് റിവ്യൂ ഇടാന്‍ സഹായം ചെയ്ത് കൊടുത്തത് തിയേറ്റര്‍ ഉടമകള്‍ തന്നെയല്ലേ? അവര്‍ക്ക് വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയേറ്ററുകാരന്‍ എന്റെ സിനിമ പ്രമോട്ട് ചെയ്തോ? അവര്‍ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവര്‍ പറയുന്ന ഡേറ്റില്‍ വേണം പടം റിലീസ് ചെയ്യാന്‍.”

”ഒരു എഴുത്തുകാരന്‍ എന്ന് പറയുന്നത് ആയിരം മടങ്ങ് വലുതാണ്. സംവിധായകന്‍ എന്ന നിലയിലാണ് നിങ്ങള്‍ എന്നെ അറിയുന്നത്. ഒരു റൂമില്‍ ഇരുന്നു ചെറിയ എഴുത്തുകാര്‍ എഴുതുന്നതാണ് സിനിമ. എങ്കിലേ പ്രദര്‍ശിപ്പിക്കാനുള്ള സിനിമയാകൂ. എന്റെ കണ്ണീരിനും നിങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ നശിപ്പിക്കാന്‍ അനുവദിച്ച എല്ലാ എഴുത്തുകാരും അര്‍ഹമായ നഷ്ടപരിഹാരം അര്‍ഹിക്കുന്നു.”

”അതുകൊണ്ട് എന്റെ കണ്ണുനീര്‍ പതുക്കെ പോകണം, അതുപോലെ തന്നെ മറ്റ് എഴുത്തുകാരുടെയും കണ്ണുനീര്‍. അതുകഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ ആലോചിക്കാം. ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ല. ആ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്” എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും