ഗോവയില്‍ നിന്നും മദ്യം തന്നെയാണ് ഞാന്‍ വാങ്ങിയത്, പക്ഷെ..; വൈറല്‍ വീഡിയോയെ കുറിച്ച് അല്ലു അര്‍ജുന്‍

ഗോവയില്‍ നിന്നും മദ്യം വാങ്ങാനെത്തിയ വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് അല്ലു അര്‍ജുന്‍. 2017ലെ വീഡിയോയെ കുറിച്ചാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. നടന്‍ നന്ദമൂരി ബാലകൃഷ്ണയുടെ അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന ഷോയിലാണ് നടന്‍ സംസാരിച്ചത്.

ഗോവയിലെ ഒരു വൈന്‍ ഷോപ്പില്‍ നിന്നും മദ്യം വാങ്ങുന്ന അല്ലു അര്‍ജുന്റെ വീഡിയോ 2017ല്‍ ആയിരുന്നു പുറത്തുവന്നത്. ഇതിന് പിന്നാലെ പലരും നടനെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. ഈ വീഡിയോയെ കുറിച്ചാണ് ബാലയ്യ നടനോട് ചോദിക്കുകയായിരുന്നു.

ആ വിഡിയോയില്‍ ഉള്ളത് താന്‍ തന്നെയാണെന്നും മദ്യം വാങ്ങുകയായിരുന്നുവെന്നും സമ്മതിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. മദ്യം വാങ്ങിയത് തന്റെയൊരു സുഹൃത്തിന് വേണ്ടിയായിരുന്നുവെന്നും അല്ലു വ്യക്തമാക്കി. താന്‍ പറഞ്ഞ സുഹൃത്ത് ചാറ്റ് ഷോയില്‍ വരുമെന്നും അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അല്ലുവിന്റെ ആ സുഹൃത്ത് ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണിപ്പോള്‍ ആരാധകര്‍. സൂപ്പര്‍ താരങ്ങള്‍ ആരെങ്കിലും ആയിരിക്കുമോ ആ സുഹൃത്ത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം, ‘പുഷ്പ 2’ ആണ് അല്ലു അര്‍ജുന്റെതായി റിലീസിന് ഒരുങ്ങുന്നത്.

സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘പുഷ്പ: ദ റൈസ്’ എന്ന ആദ്യ ഭാഗം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. അതിനാല്‍ തന്നെ ‘പുഷ്പ: ദ റൂള്‍’ എന്ന രണ്ടാം ഭാഗത്തിനായി ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു