കോഫി ഷോപ്പില്‍ വെച്ച് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു, ഞങ്ങള്‍ പ്രണയത്തിൽ ആണോയെന്ന് അല്ലുവിന്റെ അച്ഛനും ചോദിച്ചു: അനു ഇമ്മാനുവല്‍

അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷുമായുണ്ടായ ഗോസിപ്പില്‍ വ്യക്തത വരുത്തി നടി അനു ഇമ്മാനുവല്‍. ‘ഉര്‍വശിവോ രാക്ഷസിവോ’ എന്ന സിനിമയില്‍ അനുവും അല്ലു സിരിഷും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അല്ലു കുടുംബവുമായി നല്ല ബന്ധമാണ് നടിക്കുള്ളത്. ഇതിനിടെയാണ് ഗോസിപ്പ് വരുന്നത്.

സിനിമയുടെ പൂജാ ചടങ്ങുകള്‍ക്കിടെയാണ് താന്‍ ആദ്യമായി അവനെ കാണുന്നത്. അതിന് മുമ്പ് തനിക്ക് അറിയില്ലായിരുന്നു. തങ്ങള്‍ ഒരു കോഫി ഷോപ്പില്‍ വച്ച് കാണുകയും കഥാപാത്രങ്ങളെ പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. പെട്ടെന്നൊരു ദിവസം തങ്ങള്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് വന്നു.

എവിടെ നിന്നാണ് ഈ ഗോസിപ്പ് തുടങ്ങിയതെന്ന് അറിയില്ല. ‘നാ പേര് സൂര്യ’ സിനിമയില്‍ അല്ലു അര്‍ജുനൊപ്പം പ്രവര്‍ത്തിച്ച ശേഷം അല്ലുവിന്റെ വീട്ടുകാരുമായി താന്‍ അടുത്തു. ഒരു ദിവസം അദ്ദേഹത്തിന്റെ പിതാവ് അല്ലു അരവിന്ദ് പോലും സിരിഷിനെയും തന്നെയും കുറിച്ചുള്ള ഗോസിപ്പുകളെ കുറിച്ച് ചോദിച്ചു.

തങ്ങള്‍ അതു പറഞ്ഞ് ചിരിച്ചു എന്നാണ് അനു ഇമ്മാനുവേല്‍ പറയുന്നത്. അല്ലു സിരിഷും അനുവും വേഷമിട്ട ഉര്‍വശിവോ രാക്ഷസിവോ ചിത്രം നവംബര്‍ 4ന് ആണ് തിയേറ്ററില്‍ എത്തിയത്. താരങ്ങളുടെ കെമിസ്ട്രിയെ പ്രശംസിച്ചാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.

‘പ്യാര്‍ പ്രേമ കാതല്‍’ എന്ന തമിവ് ചിത്രത്തിന്റെ റീമേക്ക് ആണ് ഉര്‍വശിവോ രാക്ഷസിവോ. അതേസമയം, മലയാളത്തില്‍ ബാലതാരമായി എത്തി നായികയായി മാറിയ താരമാണ് അനു ഇമ്മാനുവല്‍. ‘സ്വപ്‌ന സഞ്ചാരി’ ആണ് ആദ്യ സിനിമ. തുടര്‍ന്ന് ‘ആക്ഷന്‍ ഹീറോ ബിജു’ സിനിമയിലൂടെ താരം നായികയായി അരങ്ങേറ്റം കുറിച്ചു.

പിന്നീട് താരം തെലുങ്ക് സിനിമയില്‍ സജീവമാവുകയായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ‘മജ്‌നു’ ആണ് അനുവിന്റെ ആദ്യ തെലുങ്ക് സിനിമ. ‘തുപ്പരിവാലന്‍’ എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ‘രാവണാസുര’ എന്ന ചിത്രമാണ് താരത്തിന്റെതായി ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ