ചെറിയ ചിന്താഗതി ഉള്ള ആളുകളാണ് അത്തരം മെസേജുകള്‍ അയക്കുന്നത്.. ചുംബന സീന്‍ ചെയ്യാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചിരുന്നു: അജ്മല്‍ അമീര്‍

നടന്‍ അജ്മല്‍ അമീര്‍ ഉള്‍പ്പെട്ട വോയിസ് ചാറ്റ് അടുത്തിടെ വിവാദമായിരുന്നു. ഈ വോയിസ് സന്ദേശം തന്റേതല്ലെന്നും എഐ വോയിസ് ഇമിറ്റേഷന്‍ ആണെന്ന വിശദീകരണവുമായി നടന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്റിമേറ്റ് സീനില്‍ അഭിനയിക്കാനുള്ള തന്റെ മടിയെ കുറിച്ച് പറയുന്ന നടന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്. മംഗളവാരം എന്ന തെലുങ്ക് ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചാണ് നടന്‍ സംസാരിച്ചത്.

കരിയറിന്റെ തുടക്കത്തില്‍ ആയിരുന്നെങ്കില്‍ ഇങ്ങനൊരു കഥാപാത്രം ചെയ്യുമ്പോള്‍ ആലോചിക്കുമായിരുന്നു. ഇപ്പോള്‍ ആളുകള്‍ക്ക് എല്ലാം വളരെ വ്യക്തമായി അറിയാം. സിനിമയുടെ എല്ലാ കാര്യങ്ങളും അറിയാം. പിന്നെ ആ സിനിമയിലെ ഇന്റിമേറ്റ് സീനുകള്‍ വളരെ ക്ലാസി ആയിട്ടാണ് ചെയ്തിട്ടുള്ളത്. കാണുമ്പോള്‍ മോശം തോന്നില്ല.

കൂടെ ഉള്ള ആര്‍ട്ടിസ്റ്റ് നല്ല ഫ്രണ്ട് ആയിരുന്നു. അത് മാത്രമല്ല, അത്തരം സിനിമകളെ സപ്പോര്‍ട്ട് ചെയ്യേണ്ടത് ഒരു നടന്‍ എന്ന നിലയില്‍ എന്റെ കൂടെ ആവശ്യമാണ്. ആ സിനിമ ഇത്രയും മലയാളികള്‍ കാണുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. സിനിമ ഹിറ്റായപ്പോള്‍ തെലുങ്കില്‍ നിന്ന് എനിക്ക് ഒരുപാട് മെസേജുകള്‍ വന്നിരുന്നു, നിങ്ങള്‍ എന്തിനാണ് ഈ സിനിമ ചെയ്തത് എന്ന് ചോദിച്ചിട്ട്.

ചെറിയ ചിന്താഗതി ഉള്ള ആളുകളാണ് അത്തരം മെസേജുകള്‍ അയച്ചിരുന്നത്. പക്ഷെ ഞാന്‍ അത് കാര്യമാക്കിയിട്ടില്ല. ആ സിനിമ എന്നെ വേറെ ഒരു തലത്തിലേക്ക് കൊണ്ട് പോയിട്ടുണ്ട്. മംഗളവാരം സിനിമയില്‍ ഒരു സ്മൂച്ച് സീന്‍ ചെയ്യാന്‍ സംവിധായകന്‍ എന്നോട് ഒരുപാട് തവണ ആവശ്യപ്പെട്ടിരുന്നു.

അത് ചെയ്യാന്‍ ബുദ്ധിമുട്ട് ആണെന്ന് ഞാന്‍ പറഞ്ഞു. പലതും അങ്ങനെ മാറ്റിയിട്ടുണ്ട്. ചിലപ്പോള്‍ അത് ഒന്ന് ചെയ്യൂ അജ്മല്‍ എന്നൊക്കെ പറയും പക്ഷെ എനിക്ക് ചിരി വരും. കൂടെ ഉള്ള ആര്‍ട്ടിസ്റ്റിനും ചിരി വരും, ആ സീന്‍ പിന്നീട് വേറെ രീതിയില്‍ ആണ് ഷൂട്ട് ചെയ്തത് എന്നാണ് അജ്മല്‍ പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി