അജിത്ത്- പ്രശാന്ത് നീൽ ചിത്രം വരുമോ? ഏറ്റവും പുതിയ അപ്ഡേറ്റ്

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’ എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത്, പ്രശാന്ത് നീലുമായി ഒന്നിക്കുന്നുവെന്ന വാർത്തകൾ സജീവമായിരുന്നു. ‘സലാർ 2’വിന് ശേഷം പ്രശാന്ത് നീലിന്റെ അടുത്ത പ്രോജക്ട് ആയിരിക്കും ഇതെന്നും, ചിത്രത്തിനായി 2 വർഷം അജിത്ത് മാറ്റിവെച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ആരാധകരെ നിരാശരാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അജിത്ത്- പ്രശാന്ത് നീൽ ചിത്രം നടക്കില്ലെന്നാണ് അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര പറയുന്നത്. അജിത്ത് പ്രശാന്ത് നീലുമായി കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണെന്നും, എന്നാൽ അടുത്തൊന്നും ഇരുവരും ഒരുമിച്ച് സിനിമ ചെയ്യില്ലെന്നുമാണ് സുരേഷ് ചന്ദ്ര പറയുന്നത്.

“ഓൺലൈൻ മാധ്യമങ്ങളിലാണ് ഇങ്ങനെയൊരു അഭ്യൂഹം പരന്നത്. അതൊന്നും സത്യമല്ല. അജിത്തും പ്രശാന്ത് നീലും കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണ്. ഇരുവരും പരസ്പരം ഉപഹാരങ്ങൾ കൈമാറി. പക്ഷേ സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംസാരമൊന്നും ഉണ്ടായിട്ടില്ല. അജിത്തും പ്രശാന്ത് സാറും ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ഞാനും ആ​ഗ്രഹിക്കുന്നുണ്ട്. പക്ഷേ അടുത്തൊന്നും അങ്ങനെയൊന്ന് നടക്കുമെന്ന് തോന്നുന്നില്ല.” എന്നാണ് ഹിന്ദുസ്ഥാൻ ടൈംസിനോട് സുരേഷ് ചന്ദ്ര പ്രതികരിച്ചത്.

അതേസമയം അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിടാമുയർച്ചി ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബ്ബാസ്ക്കരൻ അല്ലിരാജയാണ് നിർമ്മിക്കുന്നത്. ആക്ഷൻ- ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം അവസാനത്തോടെ  തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഓം പ്രകാശ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കലാസംവിധാനം – മിലൻ, സംഘട്ടന സംവിധാനം- സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം – അനു വർദ്ധൻ, വിഎഫ്എക്സ്- ഹരിഹരസുധൻ, സ്റ്റിൽസ്- ആനന്ദ് കുമാർ, പിആർഒ ശബരി.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ