പൊന്നിയിന്‍ സെല്‍വന് ശേഷം പ്രതിഫലം കുത്തനെ ഉയര്‍ത്തി? ഐശ്വര്യ ലക്ഷ്മി പറയുന്നത്

മണിരത്നം ഒരുക്കിയ ചിത്രം ‘പൊന്നിയിന്‍ സെല്‍വന് ശേഷം പ്രതിഫലമുയര്‍ത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. താന്‍ പ്രതിഫലം വര്‍ധിപ്പിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്.

സിനിമ എന്നത് പൂര്‍ണ്ണമായി ഒരു സംവിധായകന്റെ സൃഷ്ടിയാണ്. ആവശ്യമായത് മാത്രമേ ചെയ്യുന്നുള്ളു എന്ന് താന്‍ ഉറപ്പ് നല്‍കുന്നതായും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘ഗാട്ട കുസ്തി’യുടെ പ്രമോഷന്റെ ഭാഗമായി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തത്തിലാണ് നടിയുടെ പ്രതികരണം.

പൊന്നിയിന്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ മാത്രമാണ് കഥാപാത്രം പ്രത്യക്ഷപ്പെടുന്നതെങ്കിലും, ഐശ്വര്യയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

2023 ഏപ്രിലിലാണ് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്.അതേസമയം ഗാട്ട കുസ്തി ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തുക. വിഷ്ണു വിശാല്‍ നായകനാകുന്ന ചിത്രം ചെല്ല അയ്യാവുവാണ് സംവിധാനം ചെയ്യുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Latest Stories

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'