ആ വ്യാജവാര്‍ത്തയ്ക്ക് ശേഷം പിന്നീട് ഞാന്‍ ഇന്റര്‍വ്യൂ കൊടുത്തിട്ടേയില്ല: അദിതി രവി

തന്റെ വിവാഹത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തയ്ക്ക് ശേഷം ഇന്റര്‍വ്യൂ കൊടുക്കാറില്ലെന്നും, കോളുകള്‍ എടുക്കാറില്ലെന്നും അദിതി രവി. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഇന്റര്‍വ്യൂവില്‍ അടുത്ത വിശേഷം എന്താണെന്ന് ചോദിച്ചപ്പോള്‍ എന്റെ ചേട്ടന്റെ കല്യാണമാണ് അടുത്ത വിശേഷമായിട്ടുള്ളത് എന്നാണ് പറഞ്ഞത്. പക്ഷേ വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ വിവാഹിതയാകുന്നു എന്നായിരുന്നു. എന്നാല്‍ മുഴുവന്‍ വായിച്ച് നോക്കുമ്പോള്‍ ചേട്ടന്റെ കല്യാണത്തെ കുറിച്ചുള്ള വിവരണം തന്നെയാണ് കൊടുത്തിരിക്കുന്നത്. അദിതി രവി പറഞ്ഞു.

അതേസമയം, സുരാജ് വെഞ്ഞാറമൂട് നായക വേഷത്തിലെത്തുന്ന പത്താം വളവ് എന്ന ചിത്രത്തില്‍ അദിതി രവിയാണ് നായിക. എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥ. യു.ജി.എം എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, സ്വാസിക, സുധീര്‍ കരമന, നിസ്താര്‍ അഹമ്മദ്, അജ്മല്‍ അമീര്‍ എന്നിവരും പത്താം വളവില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മെയ് 13 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ’12ത്ത് മാന്‍’ എന്ന സിനിമയിലും അദിതി രവി അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ശിവദ നായര്‍, അനു സിത്താര, ലിയോണ ലിഷോയി, പ്രിയങ്ക നായര്‍, തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്. കെ. ആര്‍. കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മെയ് 20ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

ലോക്‌സഭയിലെ ഓപ്പറേഷൻ സിന്ദൂർ ചർച്ച; അമിത് ഷായുടെ പ്രസംഗത്തെ കൈയടിച്ച് പിന്തുണച്ച് ശശി തരൂർ

'ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിക്കും'; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്; വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കും, പുനരധിവാസം വൈകിപ്പിച്ചത് കേസും കോടതി നടപടികളുമെന്ന് മന്ത്രി കെ രാജന്‍

'രക്ഷാപ്രവർത്തനം വൈകിയിട്ടില്ല'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടലിന് ഒരാണ്ട്; ചൂരൽമല - മുണ്ടക്കൈയിൽ ഇന്ന് സർവ്വമത പ്രാർത്ഥന, ചോദ്യചിഹ്നമായി പുനരധിവാസം

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി, നാല് ജില്ലകളിൽ പുതിയ കളക്ടർമാർ

റഷ്യയിൽ വൻ ഭൂചലനം; ജപ്പാനും അമേരിക്കയ്ക്കും സുനാമി മുന്നറിയിപ്പ്

ASIA CUP: ഏഷ്യ കപ്പിൽ ഓപണിംഗിൽ സഞ്ജു ഉണ്ടാകുമോ എന്ന് അറിയില്ല, അതിന് കാരണം ആ താരങ്ങൾ: ആകാശ് ചോപ്ര

IND VS ENG: ഇന്ത്യ ആ മോശമായ പ്രവർത്തി കാണിക്കരുതായിരുന്നു, മാന്യതയില്ലേ നിങ്ങൾക്ക്: ഡെയ്ൽ സ്റ്റെയ്ൻ