സ്വന്തം വീട്ടിൽ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത

മീടു വെളിപ്പെടുത്തലുകളിലൂടെ മുൻപ് വാർത്തകളിൽ നിറഞ്ഞ താരമാണ് നടി തനുശ്രീ ദത്ത. പൊട്ടിക്കരഞ്ഞുകൊണ്ടുളള നടിയുടെ എറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്വന്തം വീട്ടിൽ പോലും സുരക്ഷിതയല്ലെന്നും ഉപദ്രവം നേരിടുന്നുവെന്നും വെളിപ്പെടുത്തിയാണ് തനുശ്രീ ദത്ത എത്തിയിരിക്കുന്നത്. 2018 മുതൽ താൻ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും പൊലീസിന്റെ സഹായം തേടിയതായും നടി പറയുന്നു. മീടു വിവാദത്തിൽ നിലപാട് അറിയിച്ചതുമുതൽ തനിക്കെതിരായ ഉപദ്രവം തുടരുകയാണെന്നും തന്നെ ആരെങ്കിലും സഹായിക്കണമെന്നും തനുശ്രീ വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

“പ്രിയപ്പെട്ടവരെ, ഞാൻ എന്റെ സ്വന്തം വീട്ടിൽ ഉപദ്രവിക്കപ്പെടുകയാണ്. ഇക്കാര്യം പറയാൻ ഞാൻ പൊലീസിനെ വിളിച്ചിരുന്നു. സ്റ്റേഷനിൽ പോയി പരാതി നൽകാനാണ് അവർ പറയുന്നത്. ഞാൻ ഇപ്പോൾ വളരെയധികം ക്ഷീണിതയാണ്. എനിക്ക് മുന്നോട്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല. കഴിഞ്ഞ നാല്-അഞ്ച് വർഷമായി എന്നെ അവർ വളരെയധികം ഉപദ്രവിച്ചു. ആരോ​ഗ്യം മോശമായി. എനിക്ക് വീട്ടുജോലിക്കാരെ പോലും നിയമിക്കാൻ കഴിയില്ല. കാരണം മുൻപ് വേലക്കാരികളിൽ നിന്നും വളരെ മോശമായ അനുഭവങ്ങളാണ് എനിക്ക് ഉണ്ടായത്. അവർ മോഷ്ടിക്കുകയും മോശമായ കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്.

മുറിയുടെ വാതിലിൽ പോലും ആളുകൾ വന്ന് മുട്ടുന്നു. ഞാൻ അവരെയെല്ലാം പറഞ്ഞുവിട്ടു. ഇപ്പോൾ വീട്ടിലെ എല്ലാ ജോലികളും ഞാൻ ചെയ്യേണ്ട അവസ്ഥയാണ്. എൻ്റെ സ്വന്തം വീട്ടിലാണ് ഞാൻ ഈ ബുദ്ധിമുട്ടുകൾ നേരിടുന്നത്. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ”, എന്നാണ് ആർക്കെതിരെയാണ് ആരോപണമെന്ന് വ്യക്തമാക്കാതെ വീഡിയോയിൽ തനുശ്രീ പറയുന്നത്.

മുൻപ് ബോളിവുഡ് താരം നാനാ പടേക്കറിനെതിരെ മീടു ആരോപണം ഉന്നയിച്ചാണ് തനുശ്രീ ദത്ത വാർത്തകളിൽ ഇടംപിടിച്ചത്. 2009ൽ ഓകെ പ്ലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നാനാ പടേക്കർ ലൈം​ഗികമായി പീഡിപ്പിച്ചെന്നായിരുന്നു തനുശ്രീ വെളിപ്പെടുത്തിയത്. ‘ചോക്ലേറ്റ്’ എന്ന സിനിമയുടെ സെറ്റിൽ ഇർഫാനൊപ്പം വസ്ത്രമില്ലാതെ നൃത്തം ചെയ്യാൻ നിർമ്മാതാവ് വിവേക് അഗ്നിഹോത്രി സമ്മർദ്ദം ചെലുത്തിയതായി തനുശ്രീ ആരോപിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക