അങ്ങനെ ഉണ്ടാവാന്‍ ഭര്‍ത്താവ് ഷമാസിക്ക സമ്മതിക്കുകയില്ല, ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും ഞാന്‍ ചെയ്യും: സജിത ബേട്ടി

മിനിസ്‌ക്രീന്‍ രംഗത്ത് ശ്രദ്ധ നേടിയ താരമാണ് സജിത ബേട്ടി. സീരിയലിനൊപ്പം സിനിമയില്‍ വേഷമിട്ട നടി വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. തന്റെ തിരിച്ചു വരവിനെ കുറിച്ച് ചോദിക്കുന്ന ആരാധകരോട് വൈകാതെ തന്നെ എത്തുമെന്നാണ് നടിയുടെ മറുപടി.

തന്റെ കരിയര്‍ മുന്നോട്ടു കൊണ്ടു പോവാന്‍ വലിയ പിന്തുണ തരുന്നത് ഭര്‍ത്താവ് ഷമാസ് ആണെന്ന് സജിത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുമ്പ് ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന താന്‍ അതില്‍ നിന്നും പെട്ടെന്ന് ട്രഡീഷണല്‍ ആയതൊന്നും അല്ല. പണ്ട് മുതല്‍ തന്നെ പര്‍ദ്ദ ധരിക്കുന്ന ആളാണ് താന്‍. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ.

മേക്കപ്പ് ഇടില്ല. ഇപ്പോഴും അതങ്ങനെ തുടര്‍ന്ന് കൊണ്ട് പോകുന്നു. എന്നാല്‍ സിനിമയിലോ സീരിയലിലോ എത്തുമ്പോളും അതേ വസ്ത്രം മാത്രമേ ധരിക്കൂ എന്നൊന്നും പറയാറില്ല. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചു ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും താന്‍ ചെയ്യും. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അത്തരത്തിലുള്ള മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല.

അങ്ങനെ ഉണ്ടാവാന്‍ ഭര്‍ത്താവ് ഷമാസിക്ക സമ്മതിക്കുകയുമില്ല. പല സാഹചര്യങ്ങള്‍ കൊണ്ടുമാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. ഇനി നല്ല കഥാപാത്രങ്ങള്‍ ശരിയായി വന്നാല്‍ അഭിനയത്തിലേക്ക് തന്നെ താന്‍ തിരിച്ചു വരും. സിനിമയിലേക്കുള്ള നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചതു പോലൊരു കഥാപത്രം ഇനിയും കിട്ടിയിട്ടില്ല.

ഇനിയും വില്ലത്തി ആണെങ്കിലും സാധാരണ കഥാപാത്രം ആണെങ്കിലും അതൊരു ലീഡ് റോള്‍ ആയിരിക്കണമെന്ന നിര്‍ബന്ധമുണ്ട്. സീരിയലുകളുടെ കാര്യത്തില്‍ മാത്രമേ ഈയൊരു വാശിയുള്ളു. സിനിമയില്‍ നായിക കഥാപാത്രം തന്നെ വേണമെന്നൊന്നും പറയില്ല എന്നാണ് സജിത നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ