സിനിമയെ സിനിമയായി മാത്രം കാണണം, അനിമൽ നിങ്ങളെ ആരും നിർബന്ധിച്ച് കാണിച്ചില്ലല്ലോ, വിമർശനങ്ങളിൽ മറുപടിയുമായി രഷ്മിക

രൺബീർ കപൂർ-സന്ദീപ് റെഡ്ഡി വാങ്ക കൂട്ടൂകെട്ടിൽ ഇറങ്ങിയ വിവാദ ചിത്രമായിരുന്നു അനിമൽ. രഷ്മിക മന്ദാന നായികയായി എത്തിയ സിനിമ ബോക്സോഫിസിൽ നിന്ന് 900 കോടിക്കടുത്താണ് നേടിയത്. അനിമലിലെ ചില രം​ഗങ്ങളുടെ പേരിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ വലിയ രീതിയിലുളള വിമർശനങ്ങളാണ് വന്നത്. ഇപ്പോഴും വിവാദങ്ങൾ രൺബീർ ചിത്രത്തിന് പിന്നാലെയുണ്ട്. അനിമൽ സിനിമയ്ക്ക് നേരെയുളള വിമർശനങ്ങളിൽ നടി രഷ്മിക മന്ദാന ഒരഭിമുഖത്തിൽ പ്രതികരിച്ചിരുന്നു.

സിനിമയെ സിനിമയായി മാത്രം കാണണം എന്നാണ് അഭിമുഖത്തിൽ‌ രഷ്മിക പറയുന്നത്. ആരും നിർബന്ധിച്ചല്ല ഒരു ചിത്രം കാണിക്കുന്നതെന്നും നടി പറഞ്ഞു. “ഇഷ്ടമുള്ള സിനിമകൾ തിരഞ്ഞെടുത്ത് കാണൂ. ആളുകൾ അനിമൽ സിനിമ ആഘോഷിച്ചു, അത് ബോക്സോഫിസിൽ വൻ വിജയമായി. അതിനാൽ, വിമർശനങ്ങൾ ഒരിക്കലും ശല്യമല്ല. സ്ക്രീനിൽ അഭിനയിക്കുകയാണ് ഞങ്ങളെല്ലാം ചെയ്തത്. ഞങ്ങളുടെ യഥാർത്ഥ വ്യക്തിത്വം വേറെയാണ്. ഒരു നടനെ അവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. അതാണ് അഭിനയം, രഷ്മിക വ്യക്തമാക്കി.

അതേസമയം രൺബീർ കപൂറിന്റെ കരിയറിലെ എറ്റവും വലിയ വിജയമായ ചിത്രമാണ് അനിമൽ. രൺബീറിനും രഷ്മികയ്ക്കും പുറമെ ബോബി ഡിയോളും ചിത്രത്തിൽ‌ പ്രധാന വേഷത്തിൽ എത്തി. അനിൽ കപൂർ, ശക്തി കപൂർ, തൃപ്തി ഡിമ്രി എന്നിവരാണ് സിനിമയിൽ അഭിനയിച്ച മറ്റുതാരങ്ങൾ. അനിമൽ ചിത്രത്തിലെ ആൽഫാ മെയിൽ ആഘോഷത്തിനെതിരെയാണ് നേരത്തെ വലിയ രീതിയിലുളള വിമർശനങ്ങളുണ്ടായത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി