'22 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു, എല്ലാം എന്റെ പ്രശ്‌നമാണ്'; വിവാഹമോചനം പ്രഖ്യാപിച്ച് ലക്ഷ്മിപ്രിയ, പിന്നാലെ പോസ്റ്റ് നീക്കി!

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് നടി ലക്ഷ്മിപ്രിയ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഭര്‍ത്താവ് ജയേഷുമായി വേര്‍പിരിയുകയാണെന്ന് ലക്ഷ്മിപ്രിയ അറിയിച്ചത്. ’22 വര്‍ഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാന്‍ പറയുന്നത്’ എന്ന വാചകങ്ങളോടെ എത്തിയ കുറിപ്പ് നടി പിന്‍വലിച്ചു. എന്നാല്‍ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലക്ഷ്മിപ്രിയയുടെ കുറിപ്പ്:

ജീവിതത്തില്‍ ഏറ്റവും വെറുത്ത ചില കാര്യങ്ങള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാല്‍പ്പതുകളുടെ തുടക്കത്തില്‍ ജീവിതം എത്തി നില്‍ക്കുന്ന ഈ വേളയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു. പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാന്‍ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങള്‍ ഒരിക്കലും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അമിതമായി പങ്കുവെയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിര്‍ത്തുമ്പോള്‍ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം.

22 വര്‍ഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാന്‍ പറയുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്‌സ് വര്‍ധിക്കുന്നത്. ഇത് കൗമാരം മുതല്‍ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തില്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോള്‍ എവിടെയോ ആ കണക്ഷന്‍ ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്.

എല്ലാം എന്റെ പ്രശ്‌നമാണ്. ആയതിനാല്‍ ചേര്‍ത്ത് വെച്ചാലും ചേരാത്ത ജീവിതം അതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങുകയാണ്. ഞാന്‍ സ്വപ്നത്തില്‍ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോള്‍ ഞങ്ങളുടെ സെപ്പറേഷന്‍ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷണല്‍ ബോണ്ടിങ് നഷ്ടമായി അത് മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മക്കള്‍ ഇതൊക്കെ മാനിക്കാന്‍ അപേക്ഷിക്കുന്നു.

അതേസമയം, 2005ല്‍ ആയിരുന്നു ലക്ഷ്മിപ്രിയയുടേയും ജയേഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്. മുസ്ലീം കുടുംബത്തില്‍ ജനിച്ച ലക്ഷ്മിപ്രിയ ജയേഷിനെ വിവാഹം ചെയ്തതോടെയാണ് ഹിന്ദുമതം സ്വീകരിച്ചത്. സംഗീതജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് ജയേഷ്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്