കല്യാണത്തിന് മുമ്പും മൂന്ന് വര്‍ഷം അഭിനയിച്ചിരുന്നില്ല, അന്ന് അഭിനയിച്ച സിനിമകള്‍ കാണുമ്പോള്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നും: ഭാമ

ലോഹിതദാസ് ചിത്രം നിവേദ്യത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാമ. വിവാഹശേഷം സിനിമയില്‍ നിന്നും താരം ഇടവേള എടുത്തിരുന്നു. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്നും ഭാമ നേരത്തെ വ്യക്തമാക്കിയിരുന്നു.

താന്‍ അഭിനയിച്ച ചില സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നുന്നാറുണ്ട് എന്നാണ് ഭാമ പറയുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. നല്ല അവസരങ്ങള്‍ വരാത്തത് കൊണ്ടാണ് താന്‍ സിനിമയില്‍ നിന്നും മാറി നിന്നതെന്നും ഭാമ പറയുന്നു.

ഭര്‍ത്താവ് അരുണ്‍ തന്നോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല. മടങ്ങിവരവ് എന്ന് പറഞ്ഞാല്‍ അത് സംഭവിക്കേണ്ടതാണ്. കല്യാണത്തിന് മുമ്പ് മൂന്നു വര്‍ഷം അഭിനയിച്ചിട്ടില്ല. നല്ല അവസരങ്ങള്‍ വരാത്തത് കൊണ്ട് മാറി നിന്നതാണ്. ഇപ്പോഴും അത് തന്നെയാണ് പറയാനുള്ളത്.

നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കും. കുടുംബത്തെ ബാധിക്കാത്ത രീതിയിലാണെങ്കില്‍ തിരിച്ചു വരും. ഇപ്പോഴാണ് തന്റെ തുടക്കമെങ്കില്‍ കരിയര്‍ മറ്റൊരു രീതിയില്‍ ഡിസൈന്‍ ചെയ്യാമായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. വര്‍ഷങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ ചിന്തകളില്‍ മാറ്റങ്ങള്‍ വരുമല്ലോ.

അതാകാം പണ്ട് അഭിനയിച്ച ചില സിനിമകള്‍ കാണുമ്പോള്‍ തനിക്ക് ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നാറുള്ളത് എന്നാണ് ഭാമ പറയുന്നത്. കന്നഡ ചിത്രം രാഗ, കണ്ണീരിനും മധുരം എന്ന മലയാള ചിത്രത്തിലുമാണ് താരം ഒടുവില്‍ വേഷമിട്ടത്. 2020ല്‍ ആണ് താരം വിവാഹിതയായത്.

Latest Stories

വിവാഹം മുടങ്ങിയത് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ; 16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; പ്രതി രക്ഷപ്പെട്ടത് പെണ്‍കുട്ടിയുടെ തലയുമായി

ഇന്ത്യയില്‍ രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; അമേരിക്കക്കെതിരെ ആഞ്ഞടിച്ച് റഷ്യ; മതസ്വാതന്ത്ര്യ വിവാദത്തില്‍ മോദി സര്‍ക്കാരിന് പൂര്‍ണ പിന്തുണ

കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

കണ്ണ് വയ്ക്കല്ലേ.. ആലിയ മുതൽ ഷാരൂഖ് വരെ; സെലിബ്രിറ്റികളുടെ അന്ധവിശ്വാസങ്ങൾ

മുംബൈ ഇന്ത്യൻസ് സീനിയർ താരങ്ങളുടെ വക രഹസ്യ മീറ്റിംഗ്, തോൽവിയുടെ പഴി മുഴുവൻ ആ താരത്തിന്; മുംബൈ മാനേജ്‌മന്റ് പറയുന്നത് ഇങ്ങനെ

ലിപ്‌ലോക്കും സ്‌റ്റൈലും തിയേറ്ററില്‍ ഓടുന്നില്ല, ഇനി ചരിത്ര സിനിമയുമായി വിജയ് ദേവരകൊണ്ട; ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രവുമായി താരം

വീട്ടില്‍ സോളാര്‍ വെച്ചിട്ടും ബില്‍ കുതിച്ച് ഉയരുന്നു; കെഎസ്ഇബി വൈദ്യുതി കട്ടോണ്ട് പോകുന്നു; കാട്ടുകള്ളന്‍മാരില്‍ പ്രതീക്ഷയില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ജസ്‌ന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി; ഉത്തരവ് പിതാവ് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍

'താന്‍ മാത്രമല്ല അവരും ഉണ്ടായിരുന്നു'; നടപടി തനിക്ക് മാത്രം; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി പ്രമോദ് പെരിയ

IPL 2024: പ്ലേഓഫ് പ്രതീക്ഷിച്ചല്ല, ഇത് ആത്മാഭിമാനത്തിന് വേണ്ടിയുള്ള കളി; ആര്‍സിബി ആരാധകരെ ഇളക്കിമറിച്ച് കോഹ്‌ലി