അമ്മ ഗര്‍ഭിണിയാണ്, 23-ാം വയസില്‍ വല്ല്യേച്ചിയാകുന്നു; സന്തോഷം പങ്കുവച്ച് നടി ആര്യ പാര്‍വ്വതി

23-ാം വയസില്‍ താന്‍ വല്ല്യേച്ചി ആകാന്‍ ഒരുങ്ങുന്നുവെന്ന് നടി ആര്യ പാര്‍വ്വതി. അമ്മ ദീപ്തി ശങ്കര്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ വല്ലേച്ചിയുടെ റോള്‍ ഏറ്റെടുക്കാന്‍ തയറായിക്കഴിഞ്ഞു എന്ന് ആര്യ കുറിപ്പില്‍ പറയുന്നുണ്ട്.

”23 വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ…” എന്നാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആര്യ കുറിച്ചിരിക്കുന്നത്.

നിരവധി സെലിബ്രിറ്റികളും ആരാധകരും ആര്യയ്ക്കും അമ്മക്കും ആശംസകളുമായി എത്തുന്നുണ്ട്. ഇന്ന് കണ്ട ഏറ്റവും മനോഹരമായ പോസ്റ്റ് ഇതാണെന്നും രണ്ട് പേര്‍ക്കും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും ആരാധകര്‍ പ്രതികരിച്ചു.

‘ചെമ്പട്ട്’, ‘ഇളയവള്‍ ഗായത്രി’ എന്നീ സീരിയലുകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് ആര്യ. ഇന്‍സ്റ്റഗ്രാമില്‍ ആര്യ പങ്കുവെയ്ക്കുന്ന റീലുകളും ഡാന്‍സ് ഷോര്‍ട്ട് വീഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്.

Latest Stories

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്

'വിപണി ഇടപെടൽ പ്രവർത്തനങ്ങൾ'; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

സമാധാനത്തിന്റെ നോബല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ചുവന്ന 'മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' തൊപ്പി; സിറ്റുവേഷന്‍ റൂമില്‍ ഇറാനെ ആക്രമിക്കുന്നത് തത്സമയം കണ്ട് ട്രംപ്