'ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു'; ഫെയ്‌സ്ബുക്ക് വഴി വിവാഹാലോചനയുമായി നടന്‍ വിജിലേഷ്

മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തന്‍ എന്നീ ജനപ്രിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് വിജിലേഷ്. ഇപ്പോഴിതാ ഫെയ്‌സ്ബുക്കിലൂടെ വിവാഹാലോചന നടത്തിയിരിക്കുകയാണ് താരം. ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു എന്നാണ് വിജിലേക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

“ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ….” ചിത്രം പങ്കുവെച്ച് വിജിലേഷ് കുറിച്ചു.

ഫെയ്‌സ്ബുക്ക് വഴി ആകുമ്പോള്‍ ഒരുപാടു പേര്‍ കാണുമല്ലോയെന്നും അതുവഴി നല്ല ആലോചനകള്‍ വരുമെന്ന പ്രതീക്ഷയിലുമാണ് ഇങ്ങനൊരു നീക്കം നടത്തിയതെന്നാണ് വിജിലേഷ് പറയുന്നത്. പെണ്‍കുട്ടിയെ കുറിച്ച് തനിക്ക് വലിയ സങ്കല്‍പങ്ങള്‍ ഒന്നുമില്ലെന്നും തന്റെ ഫീല്‍ഡ് മനസിലാക്കുന്ന ഒരു പെണ്‍കുട്ടി ആകണമെന്നൊരു ആഗ്രഹമുണ്ടെന്നും വിജിലേഷ് പറഞ്ഞു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്