ഇന്നല്ലെങ്കില്‍ നാളെ ലോകമറിയും, ബാധ്യതകള്‍ തീര്‍ക്കാനുള്ള എന്റെ നെട്ടോട്ടം തുടരുകയാണ്: സുബീഷ് സുധി

തിരക്കഥാകൃത്ത് നിസാം റാവുത്തറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ നടന്‍ സുബീഷ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ‘ഒരു സര്‍ക്കാര്‍ ഉത്പ്പന്നം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയിരുന്നു നിസാം റാവുത്തര്‍. സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു തിരക്കഥാകൃത്തിന്റെ അകാല വിയോഗം. താനിപ്പോഴും ചിത്രത്തിന്റെ ബാധ്യതകളും പേറി നെട്ടോട്ടമോടുകയാണ് എന്നാണ് സുബീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”പ്രിയപ്പെട്ട നിസാമിക്ക പോയിട്ട് ഒരു വര്‍ഷമാകുന്നു. നിസാമിക്ക ഒരുപക്ഷേ ഭാഗ്യവാനായിരുന്നു എന്ന് പറയാം. നമ്മള്‍ ഒരുമിച്ചുണ്ടാക്കിയ നല്ലൊരു പടം, ഒരുപാട് നിരൂപക പ്രശംസ കിട്ടിയ പടം കൂടുതലാള്‍ക്കാരിലേക്കെത്തിക്കാന്‍ കഴിയാത്തതിലുള്ള സങ്കടമുണ്ട്. ആ സിനിമയുടെ ബാധ്യതകളും പേറി ഞാനിന്നും നെട്ടോട്ടമോടുകയാണ്. ഒരുപക്ഷേ എന്റെ ജീവിതവും വല്ലാത്തൊരവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്.”

”ഒരു നല്ല സിനിമ നല്ല രീതിയില്‍ സ്വീകരിക്കപ്പെടാത്ത ദുഃഖം എനിക്കുണ്ട്. മലയാള സിനിമയ്ക്കുണ്ടായ പ്രതിസന്ധിയില്‍ അകപ്പെട്ടുപോയ സിനിമ കൂടിയാണിത്. പക്ഷെ ഈ സിനിമ ഇന്നല്ലെങ്കില്‍ നാളെ ലോകമറിയുമെന്ന വിശ്വാസം എനിക്കുണ്ട്. കൂടുതല്‍ എഴുതാന്‍ പറ്റുന്നില്ല. ബാധ്യതകള്‍ തീര്‍ക്കാനുള്ള എന്റെ നെട്ടോട്ടം തുടരുകയാണ്. അത് എവിടെയെങ്കിലും എത്തിച്ചേരുമെന്ന ആത്മവിശ്വാസമുണ്ട്. എന്നത്തേയും പോലെ നിസ്സാമിക്കയെ ഓര്‍ത്തുകൊണ്ട് നിര്‍ത്തുന്നു” എന്നാണ് സുബീഷ് കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ആയിരുന്നു ഒരു സര്‍ക്കാര്‍ ഉത്പ്പന്നം തിയേറ്ററുകളില്‍ എത്തിയത്. സുബീഷ് ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. അതേസമയം, സക്കറിയയുടെ ഗര്‍ഭിണികള്‍, ബോംബെ മിഠായി എന്നീ സിനിമകളുടെയും തിരക്കഥാകൃത്തായ നിസാം അവസാനമെഴുതിയ സിനിമയായിരുന്നു സര്‍ക്കാര്‍ ഉത്പ്പന്നം.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ