മമ്മൂട്ടി അങ്ങനെ പറഞ്ഞപ്പോള്‍ വാസ്തവത്തില്‍ തളര്‍ന്ന് ഇരുന്നു പോയി, ഒന്നര മണിക്കൂര്‍ സംസാരിച്ചു: നന്ദകിഷോര്‍

മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് നടന്‍ നന്ദകിഷോര്‍. 2009ല്‍ പുറത്തിറങ്ങിയ ‘ലൗഡ് സ്പീക്കര്‍’ എന്ന സിനിമയിലാണ് മമ്മൂട്ടിക്കൊപ്പം നന്ദകിഷോര്‍ ആദ്യമായി അഭിനയിച്ചത്. താന്‍ കേരള വിഷനില്‍ ചെയ്യുന്ന പരിപാടി ഗംഭീരമാണെന്ന് മമ്മൂക്ക പറഞ്ഞപ്പോള്‍ താന്‍ തളര്‍ന്ന് ഇരുന്നപോയി എന്നാണ് നന്ദകിഷോര്‍ പറയുന്നത്.

”മമ്മൂട്ടിയുമായി നല്ല ബന്ധമാണ്. ഇടയ്ക്ക് വിളിക്കലൊന്നും ഇല്ല. പക്ഷേ അദ്ദേഹത്തിന് എന്നെ താല്പര്യം ആണ്. ജയരാജ് സംവിധാനം ചെയ്ത ലൗഡ്‌സ്പീക്കര്‍ എന്ന ചിത്രത്തിലാണ് ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്നത്. അതിലെനിക്കൊരു ചെറിയ വേഷമാണ്. തൃശ്ശൂരില്‍ വെച്ച് അതിന്റെ ഒരു ഭാഗം ഷൂട്ട് ചെയ്യുന്നതിനിടെ ഞാനെന്റെ രണ്ട് പുസ്തകം മമ്മൂക്കയ്ക്ക് കൊടുത്തു.”

”കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയതാണ് ഒരു പുസ്തകമെന്നും പറഞ്ഞു. നോക്കട്ടെ എന്ന് പറഞ്ഞ് വാങ്ങി കൊണ്ടുപോയി. കുറച്ച് കഴിഞ്ഞ് എന്നോട് വന്നിട്ട് ഈ മനുഷ്യന്‍ തമാശ പറയാന്‍ തുടങ്ങി. ഞാനപ്പോഴും അദ്ദേഹത്തോട് ഫ്രീയായി ഇടപഴകി തുടങ്ങിയിട്ടില്ല.”

”വലിയൊരു ആര്‍ട്ടിസ്റ്റ് അല്ലെ അതിന്റെ ഭയമുണ്ട് എനിക്ക്. പിന്നെ ഞങ്ങള്‍ കാണുന്നത് പ്രാഞ്ചിയേട്ടന്റെ ലൊക്കേനില്‍ വെച്ചാണ്. എന്നെ കണ്ടതും വന്ന് കെട്ടിപ്പിടിച്ചു. ആ സമയത്ത് ടെലീകൂത്ത് എന്നൊരു പരിപാടി ഞാന്‍ കേരള വിഷനില്‍ ചെയ്യുന്നുണ്ടായിരുന്നു.”

”അത് ഗംഭീരമാണെന്ന് പറഞ്ഞ് പുള്ളി കാരവാനിലേക്ക് പോയി. അത് കേട്ടതും വാസ്തവത്തില്‍ അവിടെ തളര്‍ന്നിരുന്ന് പോയി. സന്തോഷം കൊണ്ടാണ്. പിറ്റേദിവസം ഞാന്‍ വീണ്ടും ഷൂട്ടിംഗ് കാണാന്‍ പോയി. അന്ന് മമ്മൂക്ക എന്നോട് ഒന്നര മണിക്കൂര്‍ സംസാരിച്ചു” എന്നാണ് നന്ദകിഷോര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ