'എന്റെ പെണ്ണിന്റെ ചുണ്ടില്‍ ദിവസങ്ങള്‍ക്ക് ശേഷം വിരിഞ്ഞ ചിരിയില്‍ കടപ്പെട്ടിരിക്കുന്നു...'; ബീനയെ കുറിച്ച് മനോജ്

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ നടി ബീന ആന്റണിയെ കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് ഭര്‍ത്താവും നടനുമായ മനോജ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഒമ്പതാം ദിവസം ആശുപത്രിയില്‍ നിന്നും ബീന കോവിഡ് മുക്തയായി ആരോഗ്യത്തോടെ തിരിച്ചെത്തിയ സന്തോഷമാണ് മനോജ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. സീരിയല്‍-സിനിമ രംഗത്തുള്ളവര്‍ക്കും ബീനക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് മനോജിന്റെ കുറിപ്പ്.

മനോജ് കുമാറിന്റെ കുറിപ്പ്:

ഒമ്പതാം ദിവസം ഇന്ന് ശനിയാഴ്ച… ആശുപത്രിയില്‍ നിന്നും കോവിഡ് നെഗറ്റീവായി പരിപൂര്‍ണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എന്റെ പെണ്ണിന്റെ ചുണ്ടില്‍ ദിവസങ്ങള്‍ക്ക് ശേഷം വിരിഞ്ഞ ഈ ചിരിയില്‍ … ഞാന്‍ സര്‍വ്വേശ്വരനോട് ആദ്യമേ കൈകള്‍ കൂപ്പി കടപ്പെട്ടിരിക്കുന്നു…

എന്റെ പ്രിയപ്പെട്ട കൊച്ചച്ഛന്‍ ഡോ. പ്രസന്നകുമാര്‍…. മോള് ഡോ. ശ്രീജ…. ഇവരായിരുന്നു ആദ്യ ദിനങ്ങളില്‍ ഞങ്ങളുടെ വഴികാട്ടിയും ഉപദേശകരും…. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഞങ്ങളുടെ ആദ്യ രക്ഷകര്‍… ഇഎംസി ആശുപത്രിയിലെ (ആശുപത്രിയല്ല… ഇപ്പോള്‍ അത് ഞങ്ങള്‍ക്ക് “ദേവാലയം” ആണ്) സെക്യൂരിറ്റി മുതല്‍ ഡോക്ടേഴ്‌സ് വരെ എല്ലാവരോടും പറയാന്‍ വാക്കുകളില്ല….

എന്റെ അച്ഛന്‍ അമ്മ സഹോദരങ്ങള്‍ ബീനയുടെ സഹോദരങ്ങള്‍ കസിന്‍സ് …. ഞങ്ങളുടെ സ്വന്തക്കാര്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ സിനിമാ സീരിയല്‍ സഹപ്രവര്‍ത്തകര്‍ രാഷ്ട്രീയ സുഹൃത്തുക്കള്‍.. എന്ന് വേണ്ട നാനാതുറകളിലുള്ളവര്‍…… എല്ലാവരും നല്കിയ കരുത്ത് സാന്ത്വനം സഹായങ്ങള്‍ ഊര്‍ജ്ജം…

വെളുത്താട്ട് അമ്പലത്തിലെ മേല്‍ശാന്തിമാര്‍… കൃസ്തുമത പ്രാര്‍ത്ഥനക്കാര്‍…. സിസ്‌റ്റേഴ്‌സ്…. പിന്നെ മലയാള ലോകത്തെ ഞങ്ങള്‍ക്കറിയാവുന്ന… ഞങ്ങള്‍ക്കറിയാത്ത… ഞങ്ങളെ അറിയുന്ന ലക്ഷകണക്കിന് സുമനസ്സുകളുടെ പ്രാര്‍ത്ഥന… ആശ്വാസം…

മറക്കാന്‍ കഴിയില്ല പ്രിയരേ….. മരണം വരെ മറക്കാന്‍ കഴിയില്ല…. കടപ്പെട്ടിരിക്കുന്നു…. എല്ലാ ദിവസവും മുടങ്ങാതെ ഓര്‍ത്ത് വിശേഷങ്ങള്‍ അന്വേഷിച്ച് … പ്രാര്‍ത്ഥനയുണ്ട് കൂടെ എന്ന് പറഞ്ഞ്… നിറഞ്ഞ മനോധൈര്യം പകര്‍ന്നു നല്‍കിയ മലയാള സിനിമയിലെ വല്യേട്ടന്മാരായ മമ്മൂക്ക, ലാലേട്ടന്‍, സുരേഷേട്ടന്‍….

ഒരാപത്ത് വന്നപ്പോള്‍ തിരിച്ചറിയപ്പെട്ട ഈ സ്‌നേഹവായ്പ്പുകള്‍ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായ് മരണം വരെ മനസ്സില്‍ സൂക്ഷിക്കും…. ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നും നിങ്ങളുണ്ട്….. ആര്‍ക്കും ഒരു ദുര്‍വിധിയും വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു… കോവിഡ് വിമുക്ത ലോകം എത്രയും പെട്ടെന്ന് പൂവണിയട്ടേ…

ശ്രദ്ധയോടെ … ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം… ഞങ്ങള്‍ക്കറിയില്ല… എങ്ങിനെയാണ് നിങ്ങളോട് നന്ദി പറയേണ്ടതെന്ന്…. യഥാര്‍ത്ഥ സ്‌നേഹം ആവോളം ഞങ്ങള്‍ തിരിച്ചറിഞ്ഞു… നിങ്ങള്‍ക്ക് വേണ്ടി … ഞങ്ങളും മനമുരുകി പ്രാര്‍ത്ഥിക്കുന്നു….. “പള്‍സ് ഓക്‌സിമീറ്റര്‍” മറക്കാതെ വാങ്ങിക്കണം… ഉപയോഗിക്കണം…. അതാണ് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് ബീനയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്… ഈശ്വരനെ മുറുകെ പിടിച്ച് ജീവിക്കണം… പ്രാര്‍ത്ഥിക്കണം…

അതിന് നമ്മള്‍ സമയം കണ്ടെത്തണം… മരുന്നില്ലാത്ത ഈ മഹാമാരിയുടെ പ്രതിസന്ധിയില്‍ നിന്നും ഞങ്ങളെ എളുപ്പം കരകയറ്റിയത് അപാരമായ ഈശ്വരാനുഗ്രഹം മാത്രമാണെന്ന് അവളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഒരേ ശബ്ദത്തോടെ പറഞ്ഞു…. ദൈവമാണ് ഡോക്ടര്‍…! ആ അനുഗ്രഹമാണ് മെഡിസിന്‍…… അത് ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞറിഞ്ഞു… GOD IS LOVE…GOD IS GREAT Stay home stay safe… BREAK THE CHAIN… “ലോകാ സമസ്താ സുഖിനോ ഭവന്തു:

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍